Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലൈകയുടെ മേനിയഴകിന്‍റെ രഹസ്യം; വിഡിയോ കാണാം

malaika

മലൈക അറോറ ഖാൻ എന്ന ബോളിവുഡ് സുന്ദരിക്കു പ്രായം നാൽപത്. പക്ഷേ കാഴ്ചയിൽ ഇപ്പോഴും 25 കാരിയുടെ മേനിയഴക്. വടിവൊത്ത ശരീരത്തിന് പതിനേഴിന്റെ ചെറുപ്പം. മെയ്‌വഴക്കം അതിലും ആകർഷകം. ചർമം കണ്ടാൽ പ്രായം തോന്നില്ലെന്നു ആരെയെങ്കിലും കണ്ടിട്ടു പറയാമെങ്കിൽ അതു മലൈകയെ അല്ലെങ്കിൽ പിന്നെ ആരെ?

നാൽപതാം വയസിലും മികച്ച ആകാര വടിവു സൂക്ഷിക്കുന്ന താരത്തിന്റെ അഴകുള്ള ശരീരം പോലൊരു ശരീരം സ്വന്തമാക്കണമെന്ന് ആഗ്രഹിക്കാത്ത സുന്ദരിമാർ കാണില്ല. ഇവരെ കരുതിയാവണം ഒടുവിൽ താരം തന്റെ സൗന്ദര്യ രഹസ്യം പുറത്തു വിട്ടു.

ദിവസേന മുടങ്ങാതെയുള്ള വ്യായാമം തന്നെ താരത്തിന്റെ പ്രധാന ആരോഗ്യരഹസ്യം. തന്റെ സൗന്ദര്യരഹസ്യം വെളിവാക്കുന്ന വീഡിയോകൾ താരം ഇന്‍സ്റ്റഗ്രാമിലൂടെ കഴിഞ്ഞ ദിവസമാണു പുറത്തുവിട്ടത്. സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ് മലൈക അറോറയുടെ ജിമ്മിലെ ഈ മെയ്ക്ക് ഔട്ട് വീഡിയോകൾ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.