Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയിയുടെ പ്രശംസ അജിത്തിനല്ല !

vijay-ajith

വേതാളം സിനിമയുടെ ടീസർ കണ്ടതിന് ശേഷം ചിത്രത്തിലെ അജിത്തിന്റെ ഗെറ്റപ്പിനെ പുകഴ്ത്തി സാക്ഷാൽ ഇളയദളപതി രംഗത്തെത്തിയെന്ന് വാർത്ത ഉണ്ടായിരുന്നു. സ്വന്തം ഐ പാഡിൽ അജിത്ത് സിനിമയുടെ ടീസർ കാണുന്ന ചിത്രംവച്ചായിരുന്നു വാർത്ത പ്രചരിച്ചത്. ചിത്രം എടുത്ത നടൻ മനോബാലയെയും ഫോട്ടോയിൽ കാണുന്നുണ്ടായിരുന്നു.

എന്നാൽ ഈ വാർത്ത വ്യാജമാണെന്ന് മനോബാല തന്നെ സ്ഥിരീകരിച്ചു. മനോബാല തന്നെ നിർമിച്ച സതുരംഗവേട്ടൈയുടെ ടീസർ ആണ് വിജയ് കണ്ടുകൊണ്ടിരുന്നത്. ഏതോ വിദ്വാന്മാർ ഫോട്ടോഷോപ്പിൽ അത് വേതാളം ചിത്രമാക്കി മാറ്റുകയായിരുന്നു.

തമിഴകത്ത് അജിത്ത് ഫാൻസും വിജയ് ഫാൻസും പൊരിഞ്ഞ അടി നടക്കുന്പോഴാണ് വേതാളത്തെ പുകഴ്ത്തി വിജയ് എത്തിയെന്ന വാർത്ത പടർന്നത്. താരങ്ങളുടെ ചിത്രങ്ങൾ മോശമായ രീതിയിൽ ഫോട്ടോഷോപ്പ് ചെയ്ത് മോശമായ വാർത്തകൾ സൃഷ്ടിക്കുന്ന കാലത്ത് ഇങ്ങനെയൊരു വ്യാജവാർത്ത വന്നതിൽ പരാതിയുമായി ആരും എത്തിയിരുന്നില്ല.

എന്നാൽ വാർത്ത മാധ്യമങ്ങൾ ഏറ്റെടുത്തതോടെയാണ് നടൻ മനോബാല സത്യാവസ്ഥ വെളിപ്പെടുത്തിയത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.