Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാവോ മാപ്പ് മാപ്പ്: വിജയ്

vijay-movie

തെറ്റുകൾ ആർക്കും പറ്റും എന്നാൽ അത് തിരുത്താൻ കാണിക്കുന്ന മനസ്സാണ് യഥാർത്ഥ ചങ്കൂറ്റം. പ്രസംഗത്തിനിടെ ചൈനീസ് കമ്യൂണിസ്റ്റ് നേതാവായ മാവോ സേ തുങ് റഷ്യക്കാരനാണെന്നു പറഞ്ഞ ഇളയദളപതി ആ തെറ്റിന് മാപ്പു പറഞ്ഞു. സംഭവിച്ചത് ഒരു നാക്കു പിഴവാണെന്നു പറഞ്ഞ് വിജയ് തലയൂരി.

തെറിയുടെ ഓഡിയോ ലോഞ്ചിന്റെ സമയത്തായിരുന്നു വിജയ്ക്ക് അബദ്ധം പറ്റിയത്. ചിത്രത്തെ കുറിച്ച് സംസാരിക്കുന്നതിന് പകരം ജീവിതത്തിൽ കൃത്യമായ ലക്ഷ്യത്തോടെ മുന്നേറുന്നതിനെ കുറിച്ചൊക്കെയായിരുന്നു വിജയ്‌യുടെ സംഭാഷണം. മാവോ സേ തുങ്ങിന്റെ ജീവിതത്തിൽ നിന്നെടുത്ത ഒരു രസകരമായ ചെറുകഥയടക്കം പറഞ്ഞ് വിജയ്‌ സദസിനെ കയ്യിലെടുത്തു. പക്ഷേ വിജയ്‌‌യുടെ അറിവനുസരിച്ച് റഷ്യക്കാരനാണ്. റഷ്യാക്കാരനായ മാവോ സേ തുങ് എന്നു പറഞ്ഞായിരുന്നു വിജയ്‌യുടെ പ്രസംഗം.

ചൈനയിലെ കമ്മ്യൂണിസത്തിന്‍റെ പരമാചാര്യനായ മാവോ സേ തുങ് ലോക നേതാവാണ്. ലോക ചരിത്രത്തിൽ മാവോ എന്തുമാത്രം പ്രധാനപ്പെട്ടയാളാണെന്നും ഏത് രാജ്യത്തെ പ്രതിനിധീകരിക്കുന്നുവെന്നതും പറയേണ്ടതില്ലല്ലോ. സംവിധായകൻ ആറ്റ്ലീ, ജി വി പ്രകാശ്, ചിത്രത്തിലെ നായികമാരായ സാമന്ത, ആമി ജാക്സൺ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വിജയ് ഈ വന്‍ അബദ്ധം സംസാരിച്ചത്.

നാവു പിഴക്കാത്തവരായി ആരുമുണ്ടാകില്ല. പക്ഷേ അതെപ്പോൾ എന്തിനെ കുറിച്ച് സംഭവിക്കുന്നതാണെന്നതനുസരിച്ചിക്കും പരിണിത ഫലവും. വിജയ്‌‌യ്ക്ക് കടുത്ത പ്രതികരണമാണ് സോഷ്യൽ മീഡിയ വഴി നേരിടുന്നത്. ചരിത്ര സത്യങ്ങളെ കുറിച്ച് തെറ്റായ പരാമർശങ്ങൾ നടത്തിയാൽ അത് ആരു തന്നെയായാലും വലിയ വില കൊടുക്കേണ്ടി വരും. അതാണ് വിജയ‍‌്ക്കും സംഭവിച്ചത്.

Your Rating: