Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രജനി കഴിഞ്ഞാല്‍ ഇനി വിജയ്

vijay

ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാളാണ് രജനീകാന്ത്. ഇനി പ്രതിഫലത്തിന്‍റെ കാര്യത്തില്‍ വിജയ്ക്ക് രജനിയുടെ തൊട്ടുപുറകിലായിരിക്കും സ്ഥാനം. മിഴകത്ത് രജനീകാന്ത് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരം വിജയ് ആണ്. അറ്റ്‍ലീയുടെ പേരിടാത്ത ചിത്രത്തിന് വേണ്ടി നിര്‍മ്മാതാവ് കലൈപുലി എസ് തനു വിജയ്ക്ക് 30 കോടി രൂപയാണ് പ്രതിഫലമായി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. 35 കോടിയാണ് രജനീകാന്തിന്റെ പ്രതിഫലം.

സമാന്തയും എമി ജാക്‌സണും നായികമാരായെത്തുന്ന ചിത്രത്തില്‍ വിജയ് ഇരട്ട വേഷത്തിലാണ് എത്തുന്നത്. അതിലൊന്ന് പൊലീസ് ഓഫീസറുടെ വേഷമാണ്. പ്രഭു രാധിക, മൊട്ടൈ രാജേന്ദ്രന്‍ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. മുന്‍നായിക മീനയുടെ മകള്‍ നൈനിക വിജയുടെ മകളായും ചിത്രത്തില്‍ അഭിനയിക്കുന്നു. പ്രഭു, രാധികാ ശരത്കുമാര്‍, കെ.എസ് രവികുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ഇനി ഇറങ്ങാനിരിക്കുന്ന പുലിയുടെ കാര്യത്തിലും വിജയുടെ പ്രതിഫലത്തില്‍ ഒരു കുറവുമില്ല. ഫാന്റസി സംവിധായകനായ ചിമ്പു ദേവന്റെ പുലിയില്‍ അഭിനയിക്കാന്‍ വിജയ് വാങ്ങുന്നത് 20 കോടി രൂപയാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.