Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകനെവച്ച് ‘ബാഹുബലി’ ഒരുക്കാൻ വിജയ്കാന്ത്

vijaykanth-bahubali

വിജയ്കാന്ത് രണ്ടുംകൽപ്പിച്ചാണ്. സ്വന്തം മകനെവച്ച് ബാഹുബലി പോലൊരു സിനിമയൊരുക്കാൻ ഒരുങ്ങുകയാണ് തമിഴകത്തിന്റെ ക്യാപ്റ്റൻ. ബാഹുബലി സിനിമ വിജയ്കാന്തിനെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്തു.

ഇളയമകനായ ഷൺമുഖ പാണ്ഡ്യനെവച്ച് ഒരു പുരാണസിനിമയൊരുക്കാനാണ് വിജയ്കാന്തിന്റെ ആഗ്രഹം. ചിത്രം നിർമിക്കുന്നതും വിജയ്കാന്ത് തന്നെ. ബാഹുബലി നായിക തമന്നയെ ചിത്രത്തിൽ നായികയാക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം.

ഷൺമുഖ പാണ്ഡ്യൻ ആദ്യം നായകനായി എത്തിയ ചിത്രം വൻ പരാജയമായിരുന്നു. മകന്റെ അരങ്ങേറ്റം പരാജയമായതിന്റെ ദുഃഖത്തിലാണ് ഇങ്ങനെയൊരു വലിയ പ്രോജക്ടുമായി വിജയ്കാന്ത് തന്നെ മുന്നിട്ടറങ്ങുന്നതെന്നാണ് തമിഴകത്തുനിന്നുള്ള റിപ്പോർട്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.