Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിത്രങ്ങള്‍ പ്രതിസന്ധിയില്‍; വിക്രം ടെന്‍ഷനില്‍

vikram

തമിഴകത്തിന്‍റെ സൂപ്പര്‍താരം വിക്രത്തിന്‍റെ സിനിമകള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാകുക സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. വിക്രത്തെ നായകനാക്കി ആനന്ദ് ശങ്കര്‍ ഒരുക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം ഇതുവരെയും തുടങ്ങിയിട്ടില്ല. ചിത്രീകരണത്തിനായി മലേഷ്യന്‍ സര്‍ക്കാര്‍ നല്‍കിയ അനുമതി ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നു.

ഷൂട്ടിങിനായി അനുമതി നല്‍കിയിരുന്നെങ്കിലും ചിത്രീകരണം മാറ്റിവക്കുകയായിരുന്നു. ഇപ്പോള്‍ വീണ്ടും മലേഷ്യന്‍ സര്‍ക്കാരിന് അനുമതിക്കായി അപേക്ഷ നല്‍കിയിരിക്കുകയാണ്. മാത്രമല്ല വിക്രം ഇപ്പോള്‍ ചെയ്യുന്ന പത്ത് എന്‍ട്രതുക്കുളൈ എന്ന സിനിമയുടെ ചിത്രീകരണവും ഉദ്ദേശത്തിലും കൂടുതല്‍ നീണ്ടുപോയി. സിനിമയുടെ അവസാനവട്ട ചിത്രീകരണത്തിലാണ് അണിയറപ്രവര്‍ത്തകര്‍.

ശങ്കര്‍ ചിത്രമായ ഐയാണ് വിക്രത്തിന്‍റേതായി പുറത്തിറങ്ങിയ അവസാനചിത്രം. കരാര്‍ ഒപ്പിട്ട ചിത്രങ്ങള്‍ നീണ്ടു പോകുന്നതില്‍ വിക്രവും ടെന്‍ഷനില്‍ ആണ്. വിജയ് മില്‍ട്ടണ്‍ ഒരുക്കുന്ന പത്ത് എന്‍ട്രതുക്കുളളൈ ആണ് ഈ വര്‍ഷം റിലീസിനൊരുങ്ങുന്ന വിക്രം ചിത്രം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.