Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷങ്കര്‍-രജനി ചിത്രത്തില്‍ വില്ലനായി വിക്രം

ഐ എന്ന ബ്രഹ്മാണ്ഡചിത്രത്തിന് ഷങ്കര്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ രജനികാന്ത് നായകനാകുന്നു. 190 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. വിക്രം നായകനായി എത്തി ഐയുടെ ബജ്ഡറ്റ് 150 കോടി ആയിരുന്നു.

വിജയിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം കത്തി നിര്‍മിച്ച ലൈക പ്രൊഡക്ഷന്‍സ് ആണ് രജനി-ഷങ്കര്‍ ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തില്‍ ഉലകനായകന്‍ കമല്‍ഹാസന്‍ വില്ലനായി എത്തുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിലെ വില്ലനായി എത്തുന്നത് വിക്രമാണ്. ചിത്രം എന്തിരന്‍റെ രണ്ടാം ഭാഗമായിരിക്കില്ല. ഇതുസംബന്ധിച്ച ഔദ്യോഗിക വിശദീകരണം ഇതുവരെയും ഉണ്ടായിട്ടില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.