Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിരാട് കോലി–അനുഷ്ക വിവാഹം ഉടൻ ?

virat-anushka

വിരാട് കോലിയും അനുഷ്‌കയും പ്രണയത്തിലാണ് എന്ന വാര്‍ത്തകള്‍ക്ക് നല്ല പഴക്കമുണ്ട്. വിരാട് ആരാധകർക്ക് മറ്റൊരു വാർത്ത കൂടി. സൂപ്പർതാരവും പ്രണയിനി അനുഷ്കയുടെയും വിവാഹം ഉടനെന്ന് റിപ്പോർട്ട്.

സൗത്ത് ആഫ്രിക്കക്കെതിരെ സെഞ്ച്വറി അടിച്ച താരം അത് ആഘോഷിച്ചത് അനുഷ്കയ്ക്കും ഭാവി അമ്മായിഅച്ഛനായ കേണൽ അജയ് കുമാർശർമയ്ക്കുമൊപ്പം. ഈ വർഷം തന്നെ വിവാഹം വേണമെന്ന് അനുഷ്ക നിർബന്ധിച്ചെങ്കിലും വിവാഹം നീട്ടിവയ്ക്കാൻ കോലി ആവശ്യപ്പെട്ടതായി വാർത്തകൾ വന്നിരുന്നു.

കരിയറിന്റെ നിര്‍ണായക ഘട്ടത്തിലായ കോലി ക്രിക്കറ്റിൽ കുറച്ചുകൂടി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് വിവാഹം ഇപ്പോള്‍ വേണ്ട എന്ന് പറയുന്നത്. എന്നാൽ കോലിയുടെ ഈ തീരുമാനം അനുഷ്കയെ ഏറെവിഷമിപ്പിക്കുകയും ചെയ്തു.

ഇപ്പോൾ അനുഷ്കയുടെ അച്ഛനുമായുള്ള ഈ കൂടിക്കാഴ്ച വിവാഹത്തിന് മുന്നോടിയായുള്ളതാണെന്നും വിവാഹക്കാര്യങ്ങൾ കോലിയുമായി ചർച്ചചെയ്തെന്നുമാണ് റിപ്പോർട്ട്.

എന്നാല്‍ കഴിഞ്ഞ വര്‍ഷം മാത്രമാണ് താരങ്ങള്‍ ഇക്കാര്യം തുറന്നുസമ്മതിച്ചത്. തുടര്‍ന്ന് ചില വിദേശപര്യടനങ്ങളില്‍ അനുഷ്‌ക കോലിയെ അനുഗമിക്കുകയും ചെയ്തു. കോലിയുടെ അമ്മ അനുഷ്‌കയെ കാണാനെത്തുകയും ചെയ്തു. ഇപ്പോള്‍ എന്താകും താരവിവാഹം വൈകാന്‍ കാരണം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.