Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അജിത്തിനെ അപമാനിച്ച വിശാലിനെതിരെ ആരാധകർ

vishal-ajith

ദക്ഷിണേന്ത്യന്‍ സിനിമാതാരങ്ങളുടെ അസോസിയേഷനായ നടികര്‍ സംഘം സംഘടിപ്പിച്ച സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ അജിത്തിന്റെയും വിജയ്‌യുടെയും അഭാവം കോളിവുഡിൽ ചർച്ചയായി കഴിഞ്ഞു. നടികർ സംഘത്തിന്റെ ഓഫീസ് കോംപ്ലക്സ് പണിയുന്നതിനുള്ള തുക സമാഹരിക്കുന്നതിന് വേണ്ടിയായിരുന്നു മത്സരം സംഘടിപ്പിച്ചത.്

രജനീകാന്ത്, കമൽഹാസന്‍, മമ്മൂട്ടി തുടങ്ങിയ സൂപ്പർതാരങ്ങൾ ഗാലറിയെ ആവേശഭരിതമാക്കാൻ എത്തിയിരുന്നു. അവസാനമത്സരങ്ങൾക്ക് ശേഷം സംഘടിപ്പിച്ച പാർട്ടിയിലും രജനി പങ്കെടുത്തു. ചെന്നൈയിലെ പ്രമുഖ ഹോട്ടലിൽ ആയിരുന്നു ഡിജെയും പാർട്ടിയും സംഘടിപ്പിച്ചത്.

എല്ലാവരും ഡാൻസ് മൂഡിൽ നിൽക്കുമ്പോഴാണ് അജിത്ത് നായകനായ യെന്നൈ അറിന്താൽ സിനിമയിലെ ഒരു പാട്ട് അവിടെ പ്ലെ ചെയ്തത്. ഈ പാട്ട് കേട്ടതും നടൻ വിശാൽ ഓടിയെത്തി ഡിജെയോട് ഇത് മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു. ആദ്യം ഡിജെ ഇത് കേൾക്കാത്ത ഭാവം നടിച്ചെങ്കിലും വിശാൽ വീണ്ടും വീണ്ടും പാട്ട് മാറ്റാന്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നു.

സംഭവത്തിൽ പ്രതിഷേധിച്ച് വിശാലിനെതിരെ അജിത്ത് ആരാധകർ രംഗത്തെത്തി കഴിഞ്ഞു. സോഷ്യൽമീഡിയയിലും മറ്റും വിശാലിനെതിരെ ട്രോളുകളും നിറഞ്ഞു.

നടികർ സംഘത്തിന്റെ ക്രിക്കറ്റ് ലീഗുമായി ബന്ധപ്പെട്ട് വിശാലും അജിത്തും ആദ്യം മുതലേ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. താരങ്ങളുടെ കെട്ടിടത്തിന് ജനങ്ങളുടെ കൈയിൽ നിന്നും തുക സമാഹരിക്കേണ്ടെന്ന നിലപാടാണ് അജിത്ത് പുലർത്തിയത്. താരങ്ങൾ എല്ലാവരും ഒരു ടീം ആയി ഒരുമിച്ച് നിന്ന് കെട്ടിടം പണിയണമെന്നായിരുന്നു അജിത്തിന്റെ അഭിപ്രായം. ഇതാണ് വിശാലിനെയും കൂട്ടരെയും ചൊടിപ്പിച്ചത്. എന്നാൽ അജിത്ത് ഇങ്ങനെയൊരു അഭിപ്രായപ്രകടനം നടത്തിയിട്ടില്ലെന്ന് അദ്ദേഹത്തിന്റെ ഔദ്യോഗികവൃത്തങ്ങൾ അറിയിക്കുകയും ചെയ്തു. എന്നാൽ ഇത് വിശാൽ കാര്യമായി എടുത്തു.

എന്നാൽ ഈ സംഭവം നടക്കുമ്പോൾ താനൊരു അജിത്ത് ആരാധകനാണെന്ന് പറഞ്ഞു നടന്നിരുന്ന പലരും ഇതിൽ ഇടപെട്ടില്ല എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.

Your Rating: