Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്ക് പത്രത്തിൽ പരസ്യം; ബോളിവുഡ് നടിക്കെതിരെ അസഭ്യവർഷം

narghese പത്രത്തിൽ വന്ന പരസ്യം

ബോളിവുഡ് സുന്ദരി നര്‍ഗീസ് ഫക്രിക്കെതിരെ പാകിസ്താനില്‍ പ്രതിഷേധം. നടിയുടെ പടം ഉപയോഗിച്ച് പാകിസ്താനി ഉര്‍ദു ദിനപ്പത്രമായ ജാങിന്റെ ഒന്നാം പേജില്‍ അച്ചടിച്ചുവന്ന ഒരു മൊബൈൽ പരസ്യമാണ് ആളുകളുടെ എതിര്‍പ്പിന് കാരണമായത്.

പാക്കിസ്ഥാനിലെ മാധ്യമപ്രവർത്തകനായ അൻസാർ അബ്ബാസി ആണ് ആദ്യം പരസ്യത്തിനെതിരെ രംഗത്തെത്തിയത്. പിന്നീട് ട്വിറ്ററിലൂടെ മറ്റ് ആളുകളും നടിക്കെതിരെ തിരിഞ്ഞു. തികച്ചും അസംബന്ധം എന്നാണ് ഈ പരസ്യത്തിനെക്കുറിച്ച് ആളുകൾ പറയുന്നത്.

ചുവന്ന ഉടുപ്പിട്ട് മൊബൈൽ കയിൽ പിടിച്ച് ഫക്രി കമിഴ്ന്ന് കിടക്കുന്നതാണ് പരസ്യം. ബ്ലാക്ക് ആന്‍ഡ് വൈറ്റ് പേജില്‍ ഫക്രിയുടെ ചിത്രം കളറിൽ കൊടുത്തിരിക്കുന്നു.

ഒന്നാം പേജിലെ ഈ അസംബന്ധ പരസ്യത്തിനെതിരെ താന്‍ പ്രതിഷേധിക്കുന്നു എന്നായിരുന്നു അന്‍സാര്‍ അബ്ബാസിയുടെ ട്വീറ്റ്.

നര്‍ഗീസ് ഫക്രിയുടെ ശരീര വടിവ് ആണ് പരസ്യത്തിലൂടെ കാണിക്കുന്നത്. ഇതിന് ത്രീജി ഫോണുമായോ അതിന്റെ വിലയുമായോ യാതൊരുതരത്തിലും ബന്ധമില്ല എന്നാണ് വിമർശകർ പറയുന്നത്.

ഇന്ന് നര്‍ഗീസ് ഫക്രിയുടെ ചിത്രം. നാളെ സണ്ണി ലിയോണിന്റെ പടം കൊടുക്കുമോ എന്ന് വേറൊരാൾ. ന്യൂസ് പേപ്പർ പ്ളേ ബോയ് മാസികയാണെന്നാണ് മറ്റൊരാളുടെ വിമർശനം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.