Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കീർത്തി സുരേഷിനെ ട്രോളി സതീഷ്

sathish-keerthi

അഭിനയിക്കുന്ന നായികമാരുമായി അടുത്ത സുഹൃദ്ബന്ധം കാത്തുസൂക്ഷിക്കുന്ന താരമാണ് ഹാസ്യനടൻ സതീഷ്. നടി കീർത്തി സുരേഷും സതീഷിന്റെ അടുത്തകൂട്ടുകാരിയാണ്. പുതിയ ചിത്രമായ റെമോയിൽ ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്.

സഹോദര സ്നേഹത്തിന്റെ ആഘോഷമായ രക്ഷാബന്ധന്‍ ദിനമായ ഇന്നലെ കീർത്തി സുരേഷ് ഒരു ട്വീറ്റ് ചെയ്യുകയുണ്ടായി. ‘സതീഷ് എവിടെയാണ്? രാഖി കെട്ടാൻ രാവിലെ മുതൽ ഞാൻ തേടുന്നു, ഇന്നു രക്ഷാബന്ധന്‍ ദിവസമാണെന്ന് അറിയില്ലേ? ഇങ്ങനെയായിരുന്നു കീർത്തിയുടെ ട്വീറ്റ്.

ഉടൻ തന്നെ എത്തി സതീഷിന്റെ മറുപടി. തന്നെ ട്രോളാൻ വന്ന കൂട്ടുകാരിക്ക് രസകരമായ മറുപടി തന്നെയാണ് സതീഷ് കൊടുത്തത്. ‘ഹേ കീസു ഡാർലിങ്, ഇതുപോലെ തന്നെ മറ്റുള്ളവരുടെ മുന്നിലും പറയണം, എന്നാൽ മാത്രമേ അവർ നമ്മളെ വിശ്വസിക്കൂ.’–സതീഷ് ട്വീറ്റ് ചെയ്തു.

നേരത്തെ കീർത്തിയും സതീഷും വിവാഹിതരായെന്ന വ്യാജവാർത്ത തമിഴകത്ത് കത്തിപ്പടർന്നിരുന്നു. വിജയ് 60 സിനിമയുടെ പൂജാചിത്രമാണ് വിവാഹചിത്രമെന്ന പേരിൽ ചില ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.
 

Your Rating: