Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രീതി സിന്റയും ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരവും പ്രണയത്തിൽ ?

priety-david

നടി പ്രീതി സിന്റ ബോളിവുഡിൽ നിന്നും ഏതാണ്ട് വിടപറഞ്ഞ മട്ടാണ്. കിങ്സ് ഇലവൻ ടീമിന്റെ സഹഉടമകൂടിയായ താരം ക്രിക്കറ്റിൽ തന്നെ ശ്രദ്ധകേന്ദ്രീകരിക്കാനാണ് തീരുമാനം. മുന്‍ കാമുകനും പ്രമുഖ വ്യവസായിയുമായ നെസ് വാഡിയയുമായി പിരിഞ്ഞ ശേഷം മറ്റൊരാളുമായി താരം പ്രണയത്തിലായെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ആളുടെ പേരുമാത്രം പ്രീതി പറഞ്ഞില്ല.

priety-david-miller

പുതിയ ഗോസിപ്പ് ഇതൊന്നുമല്ല, പ്രീതിയും സൗത്ത് ആഫ്രിക്കൻ താരം ഡേവിഡ് മില്ലറും തമ്മിലുള്ള സൗഹൃദമാണ് ബോളിവുഡിലെ ചൂടൻ ചർച്ച. ഇരുവരുമൊന്നിച്ച് കഴിഞ്ഞ ദിവസം ഡിന്നർ കഴിക്കാൻ പോയ ചിത്രങ്ങൾ ഇന്റർനെറ്റിൽ പുറത്തായതോടെയാണ് ഗോസിപ്പുകൾക്ക് ചൂടുകൂടിയത്. കിങ്സ് ഇലവൻ പഞ്ചാബിന്റെ പ്രധാനതാരം കൂടിയാണ് ഡേവിഡ് മില്ലർ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.