Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുൻകാമുകനെന്ന് വിളിച്ച കങ്കണയെ പരിഹസിച്ച് ഹൃതിക്

hrithik-kangana

ഹൃതിക് റോഷന്റെയും സുസൈൻ ഖാന്റെയും വിവാഹമോചനത്തിന് പിന്നിൽ ഹൃതിക്കിന് കങ്കണയോടുള്ള അടുപ്പമായിരുന്നെന്ന് ഗോസിപ്പുകൾ വരുന്നതിനിടെയാണ് ഹൃതിക് തന്റെ മുൻകാമുകനാണെന്ന് കങ്കണ വെളിപ്പെടുത്തുന്നത്. കങ്കണയുടെ ഈ വെളിപ്പെടുത്തൽ ബോളിവുഡിൽ വലിയ വാർത്തയായി മാറുകയും ചെയ്തു.

ഈ വിഷയത്തിൽ പ്രതികരണവുമായി ഹൃത്വിക്. ‘മാധ്യമങ്ങള്‍ ആരോപിക്കുന്ന സ്ത്രീകളേക്കാള്‍ എനിക്ക് ബന്ധമുണ്ടാവാന്‍ സാധ്യത പോപ്പു(മാർപാപ്പ)യുമായാണ്. നന്ദി, എനിക്ക് അതിന്റെ ആവശ്യമില്ല. ഹൃതിക് പറഞ്ഞു.

എന്നാൽ ആഷിക്കി 3യിൽ നിന്നുള്ള കങ്കണയുടെ പിന്മാറ്റമാണ് ഗോസിപ്പ് കോളങ്ങളിൽ വലിയ ചർച്ചയായി മാറിയത്. ഹൃതിക്കിനെയും സോനം കപൂറിനെയുമായിരുന്നു അണിയറപ്രവർത്തകർ ആഷിക്കി 3യിൽ പരിഗണിച്ചത്. എന്നാൽ തിരക്കു കാരണം സോനം ചിത്രത്തിൽ നിന്നും പിന്മാറി. പകരം കങ്കണയെയായിരുന്നു ഇവർ പരിഗണിച്ചത്.കങ്കണയെ ചിത്രത്തിൽ നിന്നും മാറ്റണമെന്ന് ഹൃതിക്ക് ആവശ്യപ്പെട്ടതോടെ കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലായി.

ഈ വാർത്ത വന്ന ഉടനാണോ എന്നറിയില്ല കങ്കണ ചിത്രത്തിൽ നിന്നും പിന്മാറുകയാണെന്നും അറിയിച്ചു. ഈ പിന്മാറ്റം ഹൃതിക് കാരണമാണോ എന്ന ചോദ്യത്തിന് മാധ്യമങ്ങൾക്ക് കങ്കണ മറുപടിയും നൽകി.

‘ഈ അപവാദപ്രചരണങ്ങൾ എവിടെനിന്നാണ് വരുന്നതെന്ന് ഏത് വിഡ്ഡിക്കും അറിയാം. എന്നാൽ എന്തിനാണ് പൂർവകാമുകന്മാർ ശ്രദ്ധപിടിച്ചുപറ്റാൻ ഇത്തരം ചെറിയകാര്യങ്ങൾ ചെയ്യുന്നത്. എന്നെ സംബന്ധിച്ചടത്തോളം ആ അദ്ധ്യായം അവസാനിച്ചു. ഞാൻ ശവക്കുഴി തോണ്ടാറില്ല. ഇങ്ങനെയായിരുന്നു കങ്കണ പ്രതികരിച്ചത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.