Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂടെ അഭിനയിച്ച നായികയെ മറന്ന റിഷി കപൂര്‍

meenakshi-rishi-kapoor

പണ്ട് കൂടെ അഭിനയിച്ച നായികയെ കണ്ടിട്ട് ബോളിവുഡ് നടന്‍ റിഷി കപൂറിന് മനസ്സിലായില്ല. ഒരുകാലത്ത് ബോളിവുഡിന്‍റെ താരസുന്ദരിയായിരുന്ന മീനാക്ഷി ശേഷാദ്രിയെ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ടുമുട്ടിയപ്പോഴാണ് റിഷി കപൂര്‍ അത്ഭുതപ്പെട്ട് പോയത്.

മീനാക്ഷിയെ പെട്ടന്ന് കണ്ടപ്പോള്‍ മനസ്സിലായില്ലെന്നും സര്‍പ്രൈസായി പോയെന്നും റിഷി പറയുന്നു. മീനാക്ഷി കൂടുതല്‍ ചെറുപ്പമായിരിക്കുന്നുവെന്നും ആളാകെ മാറിയെന്നും റിഷി പറഞ്ഞു. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ താരം കുടുംബാംഗങ്ങളെ കാണുന്നതിന് വേണ്ടി നാട്ടിലെത്തിയതായിരുന്നു. ഇതിനിടെയാണ് പഴയകാലനായകനെ കാണാന്‍ അദ്ദേഹത്തിന്‍റെ വീട്ടിലെത്തിയത്.

meenakshi

പഴയകാലഹിറ്റ് ചിത്രങ്ങളായ ദാമിനി, വിജയ്, സദ്ന, ഘര്‍ പരിവാര്‍, ബഡേ ഘര്‍ കി ബേട്ടി എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. സണ്ണി ഡിയോള്‍ തന്നെ നിര്‍മ്മാണവും സംവിധാനവും നിര്‍വഹിക്കുന്ന ഗായലിലൂടെയാണ് മീനാക്ഷി തിരിച്ചുവരുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും താരം അത് നിഷേധിച്ചിരുന്നു.

1997 ല്‍ ഇറങ്ങിയ ഘടക് കഴിഞ്ഞ ശേഷം മീനാക്ഷി സിനിമയില്‍ നിന്നും ഏറെ കാലമായി അകന്ന് നില്ക്കുകയായിരുന്നു. അമേരിക്കയിലാണ് മീനാക്ഷി ഇപ്പോള്‍ താമസിക്കുന്നത്. മികച്ച നര്‍ത്തകി കൂടിയായ താരം ഭരതനാട്യം, ഒഡീസി, കഥക് എന്നിവ അവിടെ പഠിപ്പിക്കുന്നുമുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.