Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നയൻതാരയുടെ പ്രതിഫലം കേട്ടു ഞെട്ടിയ സുന്ദർ സി

nayanthara-sudar-c നയൻതാര, സുന്ദർ സി

നടനും സംവിധായകനുമായ സുന്ദർ സിയുടെ പുതിയ ചിത്രം അരൺമനൈ 2 ജനുവരി 29ന് റിലീസിനെത്തുകയാണ്. ചിത്രീകരണം പൂർത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കിൽ ആണ് സുന്ദർ സി. 2014ൽ പുറത്തിറങ്ങിയ സിനിമയുടെ തുടർഭാഗമാണിത്. സിദ്ധാർഥ്, തൃഷ, ഹൻസിക, സുന്ദർ സി, സൂരി, മനോബാല എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങൾ.

അരൺമനൈ 2വിന്റെ റിലീസിനൊപ്പം തന്നെ പുതിയ സിനിമയുടെ പ്രാരംഭപ്രവർത്തനങ്ങളിലേക്കും സുന്ദർ സി കടന്നുകഴിഞ്ഞു. നയൻതാരയെ നായികയാക്കി സിനിമ ചെയ്യാനായിരുന്നു സുന്ദർ സിയുടെ തീരുമാനം. സിനിമയുടെ തിരക്കഥയും നയൻതാരയുമായി ചർച്ച ചെയ്യുകയും കഥ താരത്തിന് ഇഷ്ടപ്പെടുകയും ചെയ്തു. എന്നാൽ നായികയാകാൻ നയൻതാര ചോദിച്ച പ്രതിഫലമാണ് സുന്ദർ സിയ്ക്ക് തലവേദനയായിരിക്കുന്നത്.

ചിത്രത്തിൽ അഭിനയിക്കാൻ മൂന്നുകോടി രൂപയാണ് നയൻതാര ആവശ്യപ്പെട്ടത്. ഇത്രയും വലിയ തുക പ്രതിഫലം നൽകി നയൻതാരയെ നായികയാക്കാൻ ഇല്ലെന്ന നിലപാടിലാണ് ഇപ്പോൾ സംവിധായകൻ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.