Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അബ്റാമിനെക്കാള്‍ സുന്ദരന്‍ ഷാരൂഖ്

ബോളിവുഡിന്‍റെ കിങ് ഷാരൂഖ് ഖാന്‍റെ മകന് അബ്റാമിന് വിശേഷണങ്ങളുടെ ആവശ്യമില്ല. അബ്റാം ഇപ്പോഴേ കുട്ടിത്താരമായി മാറി കഴിഞ്ഞു. എന്നാല്‍ അബ്റാം ആണോ അതോ ഷാരൂഖ് ആണോ കൂടുതല്‍ സുന്ദരന്‍ എന്നാണ് ബോളിവുഡിലെ ചൂടന്‍ ചര്‍ച്ച.

ഷാരൂഖ് ഖാന്‍റെ കുട്ടിക്കാലത്തെ ഫോട്ടോയുമായി താരതമ്യം ചെയ്താണ് പലരും പഠനം നടത്തുന്നത്. എന്നാല്‍ ഇതിനൊരു യഥാര്‍ത്ഥ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഷാരൂഖിന്‍റെ സഹോദരിയായ ഷെഹ്നാസ്.

‘അനിയത്തിമാര്‍ക്ക് എന്തൊരു സ്നേഹമാണ്. കുട്ടിക്കാലത്ത് അബ്റാമിനെ പോലെയായിരുന്നോ എന്നു ചോദിച്ചപ്പോള്‍ അവള്‍ അല്ലെന്നാണ് പറഞ്ഞത്. മാത്രമല്ല ഞാനായിരുന്നു കൂടുതല്‍ സുന്ദരനത്രേ’ . ഷാരൂഖ് ഖാന്‍ ട്വീറ്റ് ചെയ്തു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.