Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യന്തിരൻ 2; അർണോൾ എന്തുകൊണ്ട് പുറത്തായി ?

arnold-shankar-rajini അർണോള്‍ഡ് , രജനി , ശങ്കർ

ശങ്കർ–രജനീകാന്ത് ടീം ഒന്നിക്കുന്ന ബ്രഹ്മാണ്ഡചിത്രം യന്തിരൻ 2വിൽ വില്ലനായി ആദ്യം പരിഗണിച്ചിരുന്നത് ഹോളിവുഡ് താരം അർണോള്‍ഡ് ഷ്വാർസ്നെഗറിനെയായിരുന്നു. ചിത്രത്തിന് വേണ്ടി അദ്ദേഹം കരാ‍ർ ഒപ്പുവയ്ക്കുകയും ശങ്കറിനും നിർമാതാക്കൾക്കുമൊപ്പം അർണോൾഡ് കൂടിക്കാഴ്ച നടത്തുകയും ചെയ്തു. എന്നാൽ അവസാനനിമിഷം അർണോൾഡിനെ മാറ്റുകയായിരുന്നു.

പകരം ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ ആകും ചിത്രത്തിൽ വില്ലനായി എത്തുക. അർണോൾഡ് ചിത്രത്തിൽ നിന്ന് പിന്മാറിയതിന്റെ കാരണം യന്തിരൻ 2വിന്റെ നിർമാതാക്കളായ ലൈക പ്രൊഡക്ഷൻസ് വെളിപ്പെടുത്തുന്നു.

‘ചിത്രത്തിനായി അർണോൾഡിനെ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും കുറെയധികം കൂടിക്കാഴ്ച അദ്ദേഹവുമായി നടത്തിയിരുന്നുവെന്നും ലൈക പ്രൊഡക്ഷൻസിന്റെ ക്രിയേറ്റീവ് ഹെഡ് ആയ രാജു മഹാലിങ്കം പറയുന്നു.

സിനിമയുടെ തിരക്കഥയും ശങ്കറിന്റെ മേക്കിങ്സ്റ്റൈലും കണ്ട് അർണോൾഡ് ത്രില്ലിൽ ആയിരുന്നു. മാത്രമല്ല യന്തിരന്റെ ആദ്യഭാഗം അർണോൾഡ് കണ്ടിട്ടുണ്ട്. അങ്ങനെയാണ് ഇതിന്റെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കാൻ അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചതും. എന്നാൽ കരാർ‌ സംബന്ധിച്ച ചില വ്യവസ്ഥകളിൽ കുറച്ചുപ്രശ്നങ്ങളുണ്ടായി. ഹോളിവുഡും ഇന്ത്യൻ സിനിമാ ഇൻഡസ്ട്രിയും തമ്മിൽ ഒരുപാലമുണ്ടാക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല. അവസാനം ആ തീരുമാനം മുടങ്ങുകയായിരുന്നു.

ചിത്രത്തിൽ അഭിനയിക്കാൻ 100 ദിവസത്തേക്ക് 120 കോടിയായിരുന്നു അർണോൾഡ് പ്രതിഫലമായി ആവശ്യപ്പെട്ടത്. എന്നാൽ പ്രതിഫലം മാത്രമാണോ അർണോൾഡ് ഒഴിവാകാൻ കാരണമെന്ന് നിർമാതാക്കൾ വെളിപ്പെടുത്തിയില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.