Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അർണോൾഡിനെ തഴഞ്ഞ് ശങ്കർ മറ്റൊരു താരത്തെ തേടുന്നു

arnold-hugh-shankar

യന്തിരൻ 2വിന്റെ തിരക്കഥ മാറ്റി എഴുതാൻ അർണോൾഡ് ആവശ്യപ്പെട്ടതോടെ ശങ്കർ ആകെ കുഴങ്ങി ഇരിക്കുകയാണ്. മികച്ച ഹോളിവുഡ് തിരക്കഥാകൃത്തുക്കളെകൊണ്ട് കഥ മാറ്റി എഴുതിയാൽ മാത്രമേ ചിത്രത്തിൽ അഭിനയിക്കൂ എന്ന നിലപാടിലാണ് അർണോള്‍ഡ്.

അർണോൾഡിന്റെ വാശി കാരണം മറ്റൊരു ഹോളിവുഡ് താരത്തെ അർണോൾഡ് സമീപിച്ചതായി റിപ്പോർട്ട്. വോൾവറിന്‍ താരം ഹഗ് ജാക്ക്മാൻ ആണ് ശങ്കറിന്റെ മനസ്സിലുള്ള മറ്റൊരു വില്ലൻ.

യന്തിരന്‍ 2 വിന് വേണ്ടി പ്രധാനവേഷം ചെയ്യാൻ ശങ്കർ തീരുമാനിച്ചിരുന്നത് ഹോളിവുഡ് സൂപ്പർതാരം അർണോൾഡിനെയായിരുന്നു. ചിത്രത്തിന്റെ തിരക്കഥയുമായി അദ്ദേഹം അർണോൾഡിനെ കാണുകയും ചെയ്തു. എന്നാൽ കഥ തനിക്ക് വേണ്ടി വീണ്ടും മാറ്റി എഴുതണമെന്ന് അർണോൾഡ് ആവശ്യപ്പെട്ടതോടെയാണ് കാര്യങ്ങൾ തകിടം മറിഞ്ഞത്.

25 ദിവസത്തേക്ക് 100 കോടിയാണ് അര്‍ണോള്‍ഡിന്റെ പ്രതിഫലം. ഒരു ഹോളിവുഡ് നിലവാരമുള്ള കഥയല്ല ഇപ്പോളുള്ളതെന്നണ് അർണോൾഡ് പറയുന്നത്. ശങ്കർ ഇപ്പോൾ അർണോൾഡിന്റെ ആവശ്യം അനുസരിച്ച് മുന്നോട്ട് പോകുമോ, അതോ പകരം മറ്റൊരാളെ തേടുമോ എന്ന് കാത്തിരുന്ന് കാണാം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.