Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെക്കോർഡുകൾ പിഴുതെറിഞ്ഞു; കബാലി ഒരുകോടി

kabali-teaser-rajini

ഒരു സിനിമ റിലീസ് ആകുന്നതിന് മുൻപേ ആരാധകർ അടി തുടങ്ങും. ഞങ്ങളുടെ ടീസർ പത്ത് ലക്ഷം കഴിഞ്ഞു, ഒരു കോടി കഴിഞ്ഞു എന്നൊക്കെയുള്ള റെക്കോർഡുകൾ പറഞ്ഞ്. ആഴ്ചകൾകൊണ്ടും ഒരുമാസം കൊണ്ടൊക്കെയായിരിക്കും ചില ടീസറുകൾ ഒരുകോടിയിലെത്തുക.

എന്നാൽ അക്കാര്യത്തിൽ ഇനി സ്റ്റൈല്‍മന്നനെ തൊടരുത്. കബാലിയുടെ ടീസർ മൂന്നുദിവസം കൊണ്ട് ഒരുകോടി കഴിഞ്ഞിരിക്കുന്നു. മെയ് ഒന്നിന് കൃത്യം 11 മണിയ്ക്ക് റിലീസ് ചെയ്ത കബാലിയുടെ ടീസർ ആദ്യ രണ്ടു മണിക്കൂറിനുള്ളില്‍ 12 ലക്ഷം പേരാണ് കണ്ടത്.

ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ കാഴ്ച്ചക്കാരുടെ എണ്ണം 10 ലക്ഷം കവിഞ്ഞിരുന്നു. യൂട്യൂബിന് പോലും കാഴ്ചക്കാരുടെ എണ്ണം കൃത്യമായി അപ്‌ഡേറ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. 1.06 സെക്കന്‍റാണ് ടീസറിന്‍റെ ദൈർഘ്യം.

Kabali Tamil Movie | Official Teaser | Rajinikanth | Radhika Apte | Pa Ranjith

ഇളയദളപതിയുടെ പുതിയ ചിത്രം തെറിയുടെ ടീസറും ഒരുകോടി കടന്നിരുന്നു. ഒരുമാസം കൊണ്ടാണ് തെറി ഒരുകോടി കടന്നത്. വിക്രം നായകനായ ഐയുടെ ടീസറിന് ശേഷം ഒരുകോടി കടക്കുന്ന രണ്ടാമത്തെ തമിഴ് ടീസറായിരുന്നു തെറി. ഇനി ഇവർക്കെല്ലാം മുന്നിൽ കബാലി.

സാള്‍ട് ആൻഡ് പെപ്പർ ലുക്കും തീപാറുന്ന ഡയലോഗുമാണ് ടീസറിലെ പഞ്ച്. മാത്രമല്ല വിന്റേജ് ലുക്കിൽ പഴയകാല രജനിയെ കാണിക്കുന്ന രംഗവും അത്യുഗ്രൻ. നായികയായ രാധിക ആപ്തെ, വില്ലൻ വേഷത്തിലെത്തുന്ന കിഷോർ എന്നിവരെയും ടീസറിൽ കാണാം. ഫെയ്സ്ബുക്കിലും ട്വിറ്ററിലുമെല്ലാം കബാലി ഹാഷ്ടാഗ് തന്നെയാണ് ഇപ്പോഴും തരംഗം.

മൈലാപ്പൂരില്‍ ജനിച്ച് മലേഷ്യയിലേക്ക് സാമ്രാജ്യം വ്യാപിപ്പിച്ച കബാലീശ്വരനെയാണ് രജനീകാന്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഏറെ കാലത്തിന് ശേഷം പ്രായത്തിനൊത്തെ വേഷം രജനി ചെയ്യുന്നുവെന്ന പ്രത്യേകതയും കബാലിക്കുണ്ട്. ആട്ടകത്തി, മദ്രാസ് പോലുള്ള പരീക്ഷണചിത്രങ്ങൾ ഒരുക്കിയ പാ രഞ്ജിത്ത് സംവിധാനം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

രാധിക ആപ്‌തെ, കലൈയരസന്‍, കിഷോര്‍, ധന്‍സിക, ദിനേഷ് രവി എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു.സന്തോഷ് നാരായണനാണ് സംഗീതം നിര്‍വഹിക്കുന്നത്.