Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്തിരൻ 2 ഷൂട്ടിങ്; ഭീതിയോടെ അയൽവാസികൾ

shankar

രജനികാന്ത്–അക്ഷയ് കുമാർ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ശങ്കർ ഒരുക്കുന്ന ബ്രഹ്മാണ്ഡചിത്രം എന്തിരൻ 2 പുരോഗമിക്കുകയാണ്. രണ്ടു ഷെ‍ഡ്യൂൾ പൂർത്തിയായ സിനിമ ഇപ്പോൾ ചെന്നൈയിലാണ് ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്.

ചെന്നൈയിലെ സാലിഗ്രാമത്തിൽ സ്ഫോടനരംഗങ്ങൾ ചിത്രീകരിക്കുന്നതിന്റെ തിരക്കിലാണ് ശങ്കറും ഛായാഗ്രാഹകനായ നിരവ് ഷായും. ചിത്രീകരണത്തിൽ രജനിയോ അക്ഷയ്‌യോ പങ്കെടുക്കുന്നില്ല. എന്നാൽ സ്ഫോടനത്തിന്റെ ഉഗ്രശബ്ദം കാരണം സ്ഥലവാസികൾ അസ്വസ്ഥരാണെന്നാണ് റിപ്പോർട്ട്.

ബോംബ് സ്ഫോടനങ്ങളെല്ലാം റിയലിസ്റ്റിക് ആയാണ് ഷൂട്ട് ചെയ്യുന്നത്. അതിനാൽ ഫിലിം യൂണിറ്റിന് പോലും ശബ്ദം ക്രമീകരിക്കാനോ സ്ഫോടനം മൂലമുണ്ടാകുന്ന പുക നിയന്ത്രിക്കാനോ കഴിഞ്ഞിരുന്നില്ല. ഒരാഴ്ചയായി ചിത്രീരകണം തുടരുകയാണ്.

ഉഗ്രസ്ഫോടനശേഷിയുള്ള സ്‌ഫോടകവസ്‌തുക്കൾ കണ്ടെയ്നർ ടാങ്കിൽ നിറച്ച് ലക്ഷ്വറി കാർ അതിൽ ഇടിപ്പിക്കുന്ന ഒരു രംഗം ചിത്രീകരിച്ചിരുന്നു. റിയലിസ്റ്റിക് ആയി ചിത്രീകരിച്ച ഈ രംഗത്തെ ഉഗ്രസ്ഫോടനം കാരണം സമീപപ്രദേശങ്ങളിലെ വീടുകൾ പോലും കുലുങ്ങിയതായും പരാതിയുണ്ട്. വലിയ മിലിട്ടറി ടാങ്കറുകളും നൂറുകണക്കിന് ആളുകളും ചിത്രീകരണത്തിൽ ഉൾപ്പെട്ടിരുന്നു.

സ്ഫോടനരംഗങ്ങൾ ചിത്രീകരിച്ചതിൽ ശങ്കർ സന്തോഷവനാണ്. ചിത്രീകരണം പൂർത്തിയായ ശേഷം ഛായാഗ്രാഹകനായ നിരവ് ഷായെ ശങ്കർ ആശ്ലേഷിക്കുകയും ചെയ്തു.  

Your Rating: