Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

10 കോടി കാഴ്ചക്കാർ; ചരിത്രമായി ബാഹുബലി 2 ട്രെയിലർ

100-million

ഇന്റർനെറ്റിൽ കൊടുങ്കാറ്റായി മാറിയ ബാഹുബലി 2 ട്രെയിലറിന് പുതിയ റെക്കോർഡ്. സിനിമയുടെ ട്രെയിലർ ഇതുവരെ കണ്ടുകഴിഞ്ഞത് 10 കോടി ആളുകൾ. ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ കണ്ട സിനിമാട്രെയിലർ എന്ന റെക്കോർഡ് ഇനി ബാഹുബലിയ്ക്ക് സ്വന്തം. കൂടാതെ ഏറ്റവുമധികം ലൈക്സ് കിട്ടിയ ട്രെയിലറും ബാഹുബലി തന്നെ.

Baahubali 2 - The Conclusion Trailer | Prabhas, Rana Daggubati | SS Rajamouli

24 മണിക്കൂറുകൾകൊണ്ട് അഞ്ച് കോടി ആളുകൾ ട്രെയിലർ കണ്ടിരുന്നു. ഇതുവരെ 10 കോടി ആളുകളാണ് (തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി) വിവിധ ഭാഷകളിലിറങ്ങിയ ട്രെയിലർ ഇന്റർനെറ്റിലൂടെ കണ്ടത്. 

യൂട്യൂബ്, ഫെയ്സ്ബുക്ക് എന്നിവ വഴിയുള്ള കാഴ്ചക്കാരാണ് പത്തുകോടികോടി.രാജമൗലി തന്നെയാണ് ഇക്കാര്യം ട്വിറ്റര്‍ പേജിലൂടെ വെളിപ്പെടുത്തിയത്. കൂടാതെ ആഗോളതലത്തിൽ 24 മണിക്കൂറുകള്‍ക്കുള്ളിൽ ഏറ്റവുമധികം ആളുകൾ കണ്ട വിഡിയോ പട്ടികയിൽ പതിമൂന്നാം സ്ഥാനത്താണ് ബാഹുബലി. ഈ പട്ടികയിൽ ആദ്യ പതിനഞ്ചിൽ ഇടംപിടിച്ച ഏക ഇന്ത്യൻ സിനിമയും ബാഹുബലി തന്നെ. 

ബാഹുബലി തെലുങ്ക് മൂന്നുകോടി നാൽപത് ലക്ഷം ആളുകളും ബാഹുബലി ഹിന്ദി ട്രെയിലർ മൂന്നുകോടി അൻപത് ലക്ഷം ആളുകളും കണ്ടുകഴിഞ്ഞു. 

Your Rating: