Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഡേൺ ലുക്കിൽ ജ്യോതിക; മഗളിര്‍ മട്ടും ട്രെയിലർ

jyoyhika

തമിഴകത്തിന്റെ താരറാണിയായിരുന്ന ജ്യോതിക വിവാഹശേഷം അഭിനയരംഗത്തുനിന്നു വിട്ടുനിന്നിരുന്നു. പിന്നീട് മഞ്ജുവാര്യർ ചിത്രമായ ഹൗ ഓൾഡ് ആർയുവിന്റെ തമിഴ് റീമേയ്ക്ക് 36 വയതിനിലെ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തി. ഇപ്പോഴിതാ ജ്യോതികയുടെ അടുത്ത ചിത്രം വരുന്നു.

Magalir Mattum Official Trailer(2017) | Jyotika | Bramma | Ghibran | Suriya

ജ്യോതികയെ പ്രധാനകഥാപാത്രമാക്കി ബ്രഹ്മ സംവിധാനം ചെയ്യുന്ന മഗളിര്‍ മട്ടും എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. കുറ്റ്രം കടിതല്‍ എന്ന സിനിമയിലൂടെ ദേശീയ അവാര്‍ഡ് നേടിയ സംവിധായകനാണ് ബ്രഹ്മ. ഡോക്യുമെന്ററി ഫിലിംമേക്കറുടെ വേഷത്തിലാണ് ജ്യോതിക എത്തുന്നത്. 

ഉര്‍വശി, ഭാനുപ്രിയ ശരണ്യാ പൊന്‍വണ്ണന്‍ എന്നിവരാണ് മറ്റുതാരങ്ങൾ‍. മഗളിര്‍ മട്ടും കേരളത്തിലും തമിഴ്നാട്ടിലും ചിത്രീകരിച്ചിരുന്നു. വാഗമണ്ണിലായിരുന്നു പ്രധാനചിത്രീകരണം. ജിബ്രാന്‍ സംഗീത സംവിധാനവും മണികണ്ഠന്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. സൂര്യയുടെ ബാനറായ 2ഡി എന്റര്‍ടെയിന്‍മെന്റാണ് നിര്‍മ്മാണം.