Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദിഷിന്റെ ആഗ്രഹം സഫലമാക്കി വിജയ്

aadish-vijay

ആദിഷിന്റെ ഏറ്റവും വലിയ ആഗ്രഹം സഫലമായി. കുഞ്ഞുദൈവം എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയഅവാർഡ് നേടിയ ആദിഷ് പ്രവീണിന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്ന നടൻ വിജയ്‌യെ നേരിട്ട് കാണുക എന്നുള്ളത്. കഴിഞ്ഞ ദിവസം ഈ ആഗ്രഹം ചെന്നൈയിൽവച്ച് സഫലമായി. വിജയ്‌യെ നേരിട്ട് കാണുക മാത്രമല്ല. കുഞ്ഞുതാരത്തെ പ്രിയതാരം പൊന്നാടയിട്ട് ആദരിക്കുകയും ചെയ്തു. 

aadish-vijay-3

വിപിന്‍ അറ്റ്ലി സംവിധാനം ചെയ്ത ബെന്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ആദിഷ്, നിരവധി ചിത്രങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ചെയ്തു കഴിഞ്ഞു. ഒരു മുത്തശ്ശി ഗദ, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ ചിത്രങ്ങളിലും ആദിഷ് അഭിനയിച്ചിട്ടുണ്ട്.