Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാധകർക്ക് സായി പല്ലവിയുടെ പിറന്നാള്‍ സമ്മാനം; പുതിയ സിനിമയുടെ ടീസർ

sai-pallavi-fida

പ്രേമം, കലി എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ സായി പല്ലവിയുടെ പുതിയ ചിത്രം ഫിദായുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. സായി പല്ലവിയുടെ കഥാപാത്രത്തെ പരിയചപ്പെടുത്തുന്ന ടീസർ പോസ്റ്റർ ആണിത്. താരത്തിന് പിറന്നാൾ സമ്മാനമായാണ് അണിയറ പ്രവർത്തകർ ടീസർ ഇറക്കിയത്.

Fidaa Motion Poster | Happy Birthday Sai Pallavi

എംബിബിഎസ് പൂർത്തിയാക്കിയ സായി പല്ലവി വീണ്ടും അഭിനയിത്തിലേക്ക് തിരിച്ചുവരുകയാണ്. വരുൺ തേജ് നായകനാകുന്ന ചിത്രത്തിന്റെ സംവിധായകന്‍ ശേഖർ കമൂലയാണ്.

കലി സിനിമയ്ക്ക് ശേഷം സായിയെ തേടി നിരവധി അവസരങ്ങൾ വന്നിരുന്നെങ്കിലും കരാർ ഒപ്പിട്ടിരുന്നില്ല. ചിത്രത്തിന്റെ കഥ ഒരുപാട് ഇഷ്ടപ്പെട്ടതുകൊണ്ടാണ് ഈ സിനിമയിൽ അഭിനയിക്കാൻ താരം തീരുമാനിച്ചത്.

തെലുങ്ക് പെൺകുട്ടിയുമായി പ്രണയത്തിലാകുന്ന പ്രവാസിയുടെ കഥ പറയുന്ന ചിത്രമാണ് കമുല ഒരുക്കുന്നത്.