Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രജനി ദേഷ്യത്തിൽ; ‘അങ്ങനെയുള്ള ആരാധകർ എനിക്ക് വേണ്ട’

raini-angry

രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനെതിരെ തമിഴ്നാട്ടില്‍ ഒരുവിഭാഗത്തിന്റെ പ്രതിഷേധം ഉയർന്നിരുന്നു. തമിഴ് അനുകൂല സംഘടനയായ തമിഴര്‍ മുന്നേറ്റ പടയുടെ നേൃത്വത്തിലായിരുന്നു സമരം. തുടർന്ന് രജനിയുടെ കോലം കത്തിക്കുകയും ചെയ്തു. എന്നാൽ ഇതിനെതിരെ രജനിയുടെ ആരാധകർ രംഗത്തെത്തുകയും രജനിക്കെതിരെ ഭീഷണി മുഴക്കിയ വീരലക്ഷ്മിയുടെ കോലം കത്തിക്കുകയുംചെയ്തു. 

ഈ വിഷയത്തിൽ രജനീകാന്ത് ക്ഷുഭിതനാണ്. തന്റെ പേരിനും ഫാൻ ക്ലബിനും കളങ്കം വരുത്തുന്ന ആളുകളെ ഉടൻ തന്നെ പിരിച്ചുവിടാൻ ആവശ്യപ്പെട്ട് രജനി ക്ലബിന്റെ ചീഫ് വി എം സുധാകറിന് താരം കത്തയച്ചു.

‘ക്ലബിന്റെ പേരിന് കളങ്കം വരുത്തുകയും അതിന്റെ നിയമവും അച്ചടക്കവും പാലിക്കാത്തവരുമായ എല്ലാ അംഗങ്ങളെയും ഉടൻ തന്നെ അംഗത്വം പിൻവലിച്ച് പിരിച്ചുവിടുന്നതായിരിക്കും. അതിനുള്ള അധികാരം രജനീകാന്ത് ഫാൻ ക്ലബ് ചീഫ് വി എം സുധാകറിന് ഞാൻ നൽകി കഴിഞ്ഞു.– രജനി എഴുത്തിൽ പറയുന്നു.

താരത്തിന്റെ പെട്ടന്നുള്ള ഈ നടപടി എന്തുകൊണ്ടെന്ന് വ്യക്തമല്ല. എന്നാൽ അക്രമരഹിതമായ രാഷ്ട്രീയമാണ് താൻ ആഗ്രഹിക്കുന്നതെന്ന നിലപാടാണ് രജനിയുടെ തീരുമാനത്തിന് പിന്നിലെന്നാണ് അറിയാൻ കഴിയുന്നത്.