Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സായി പല്ലവി ഇനി പേടിപ്പിക്കും; കരു ഫസ്റ്റ്ലുക്ക്

sai-pallavi-karu

പ്രേമം സിനിമയിലൂടെ തെന്നിന്ത്യൻ പ്രേക്ഷകരുടെ മനംകവർന്ന സായി പല്ലവിയുടെ പുതിയ ചിത്രമാണ് കരു. സായിയുടെ തമിഴ് അരങ്ങേറ്റം കൂടിയാണിത്. എ എൽ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തിറക്കിയത് പ്രഭുേദവയാണ്.

ഒരു ചെറിയ കുട്ടിയെ ചേർത്തുപിടിച്ചിരിക്കുന്ന സായിയുടെ ചിത്രമാണ് പോസ്റ്ററിൽ കാണാനാകുക. ഗർഭസ്ഥ ശിശുവിനെയാണ് പോസ്റ്ററിലൂടെ സൂചിപ്പിക്കുന്നത്. 

കരു എന്നാല്‍ പിറക്കാത്ത കുഞ്ഞ് എന്നാണ് അര്‍ഥം. ഹൊറര്‍ ചിത്രമായാണ് വിജയ് ഇത് അണിയിച്ചൊരുക്കുന്നത്. നാഗ ശൗര്യയാണ് ചിത്രത്തിലെ നായകന്‍. 

2015ൽ പ്രേമത്തിലൂടെ സിനിമയിലെത്തിയ നടി പിന്നീട് കലി എന്ന സിനിമയിൽ അഭിനയിച്ചു. എംബിബിഎസ് പൂർത്തായിക്കിയ ശേഷം ചുരുക്കം ചില സിനിമകളിൽ മാത്രമാണ് കരാർ ഒപ്പിട്ടത്. മണിരത്നം ചിത്രം കാട്രു വെളിയിടൈയിൽ ആദ്യം നായികയായി തീരുമാനിച്ചത് സായിയെ ആയിരുന്നു. വിക്രം നായകനാകുന്ന സ്കെച്ചിലും നായികയായി ആദ്യം പരിഗണിച്ചത് സായി പല്ലവിയെയാണ്. പിന്നീട് ഡേറ്റ് പ്രശ്നം മൂലം ചിത്രം ഉപേക്ഷിച്ചു.

ഫിദ എന്നൊരു തെലുങ്ക് ചിത്രവും സായിയുടേതായി ഉടൻ പുറത്തിറങ്ങും. മലയാള ചിത്രം ചാര്‍ലിയുടെ തമിഴ് റീമേക്കാണ് സായ് പല്ലവിയുടെ അടുത്ത ചിത്രം. മാധവനാണ് ദുൽക്കറിന്റെ വേഷത്തിൽ എത്തുന്നത്. ഈ പ്രോജക്ടും സംവിധാനം ചെയ്യുന്നത് എ എൽ വിജയ് തന്നെയാണ്.