Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സായി പല്ലവിയുടെ പുതിയ ചിത്രം; ഫിദാ ടീസര്‍

sai-fidaa

പ്രേമം, കലി എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ സായി പല്ലവിയുടെ പുതിയ ചിത്രം ഫിദായുടെ ടീസര്‍ പുറത്തിറങ്ങി. സായി പല്ലവിയുടെ കഥാപാത്രത്തെ പരിയചപ്പെടുത്തുന്ന ടീസറാണിത്. നായകൻ വരുൺ തേജിനെയും ടീസറില്‍ കാണാം.

Fidaa Teaser - Varun Tej, Sai Pallavi | Sekhar Kammula | Dil Raju

വരുൺ തേജ് നായകനാകുന്ന ചിത്രത്തിന്റെ സംവിധായകന്‍ ശേഖർ കമൂലയാണ്.കലി സിനിമയ്ക്ക് ശേഷം സായിയെ തേടി നിരവധി അവസരങ്ങൾ വന്നിരുന്നെങ്കിലും കരാർ ഒപ്പിട്ടിരുന്നില്ല. ചിത്രത്തിന്റെ കഥ ഒരുപാട് ഇഷ്ടപ്പെട്ടതുകൊണ്ടാണ് ഈ സിനിമയിൽ അഭിനയിക്കാൻ താരം തീരുമാനിച്ചത്.

തെലുങ്ക് പെൺകുട്ടിയുമായി പ്രണയത്തിലാകുന്ന പ്രവാസിയുടെ കഥ പറയുന്ന ചിത്രമാണ് കമുല ഒരുക്കുന്നത്.