Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെക്കോർഡ് തുകയ്ക്ക് വിവേകത്തിന്റെ വിതരണാവകാശം സ്വന്തമാക്കി മുളകുപാടം

vivegam-tomichan

ബാഹുബലി, തെറി തുടങ്ങിയ സിനിമകൾ കേരളത്തിലും മികച്ച കലക്ഷൻ നേടിയിരുന്നു. ഈ വർഷം റിലീസിനെത്തിയ ബാഹുബലി 2 ആകെട്ട 50 കോടിയാണ് കേരളത്തിൽ നിന്ന് മാത്രം വാരിയത്. കേരളത്തിൽ മുന്നൂറോളം തിയറ്ററുകളിലാണ് ചിത്രം റിലീസിനെത്തിയത്.

ഇപ്പോഴിതാ സൂപ്പർസ്റ്റാർ അജിത്തിന്റെ പുതിയ ചിത്രം വിവേകം കേരളത്തിലും ബ്രഹ്മാണ്ഡറിലീസിനൊരുങ്ങുന്നു. പുലിമുരുകന്റെ നിർമാതാവായ മുളകുപാടം ഫിലിംസ് ആണ് വിവേകത്തിന്റെ കേരളത്തിലുള്ള വിതരണാവകാശം സ്വന്തമാക്കിയത്.

അജിത് ചിത്രത്തിന് കേരളത്തില്‍ ഇതുവരെ ലഭിച്ചതില്‍ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് ആണ് വിവേകം വിതരണാവകാശം മുളകുപ്പാടം ഫിലിംസ് സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രെയ്ഡ് അനലിസ്റ്റ് ശ്രീധർ പിള്ളയാണ് ഇക്കാര്യം െവളിപ്പെടുത്തിയത്. 4.25 കോടി രൂപയ്ക്കാണ് വിവേകത്തിന്റെ വിതരണാവകാശം ടോമിച്ചന്‍ മുളകുപാടം സ്വന്തമാക്കിയത്. 

കബാലിയാണ് തമിഴില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന വിതരണ തുകയ്ക്ക് മലയാളത്തിലെത്തിയ അന്യഭാഷ സിനിമ. 7.5 കോടി രൂപയ്ക്കാണ് കബാലിയുടെ കേരളാ റൈറ്റ്‌സ് ആശിര്‍വാദ് സിനിമാസും മാക്‌സ് ലാബും ചേര്‍ന്ന് വാങ്ങിയത്. 

നിലവില്‍ ഏറ്റവും ഉയര്‍ന്ന വിതരണാവകാശ തുക നല്‍കി കേരളത്തില്‍ റിലീസ് ചെയ്ത ചിത്രം ബാഹുബലി 2 ആണ്. ഏകദേശം പത്ത് കോടിക്ക് മുകളിലാണ് ബാഹുബലി 2വിന്റെ കേരളത്തിലെ വിതരണാവകാശ തുക.