Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇളയദളപതിയെ ഞെട്ടിച്ച കീർത്തിയുടെ പിറന്നാൾ സമ്മാനം

keerthi-vijay

ഇളയദളപതിയുടെ പിറന്നാളിന് ദുൽക്കർ, നിവിൻ, ധനുഷ് തുടങ്ങി സിനിമാരംഗത്തെ പ്രമുഖർ ഫെയ്സ്ബുക്കിലൂടെ ആശംസകൾ നേർന്നിരുന്നു. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായ പിറന്നാൾ സമ്മാനമാണ് നടി കീർത്തി സുരേഷ് വിജയ്‍‌യ്ക്ക് നൽകിയത്. 

പിറന്നാള്‍ ദിനത്തില്‍ വിജ‌യ്‌യുടെ മനോഹരമായ ജലച്ഛായമാണ് സമ്മാനമായി നൽകിയത്. ഈ ചിത്രം ട്വിറ്ററിലൂടെ ആരാധകരുമായി പങ്കുവക്കുകയും ചെയ്തു.  ഒരു നടി മാത്രമല്ല മികച്ച ചിത്രകാരി കൂടിയാണെന്ന് കൂടി കീർത്തി തെളിയിച്ചു.

ഭൈരവ എന്ന ചിത്രത്തിൽ വിജയ്‌യുടെ നായികയായി എത്തിയത് കീര്‍ത്തി ആയിരുന്നു. തമിഴകത്തിന്റെ ഏറ്റവും തിരക്കേറിയ യുവനടിമാരിൽ ഒരാളാണ് കീർത്തി.

keerthi-vijay-1

സൂര്യ നായകനാകുന്ന താനെ സേർന്ത കൂട്ടമാണ് കീർത്തിയുടെ പുതിയ ചിത്രം.