Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണിരത്നം ചിത്രത്തിൽ മാധവനും ഫഹദും?

madhavan-fahad

മണിരത്നം ചിത്രത്തിലൂടെ മാധവനും ഫഹദ് ഫാസിലും ഒന്നിക്കുന്നുവെന്ന് കോളിവുഡിൽ നിന്നും റിപ്പോർട്ട്. പുതിയ പ്രോജക്ടുമായി ബന്ധപ്പെട്ട് രണ്ടുതവണ ഫഹദുമായി മണിരത്നം കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ കൂടുതലൊന്നും ഇപ്പോൾ സ്ഥിരീകരിക്കാനാകില്ലെന്നാണ് മദ്രാസ് ടാക്കീസിൽ നിന്നുള്ള അടുത്ത വൃത്തങ്ങൾ പറയുന്നത്. അടുത്ത ആഴ്ച സിനിമയുടെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകും.

ഇതിന് മുമ്പും മണിരത്നം ചിത്രത്തിൽ ഫഹദിന്റെ പേര് ഉയർന്നുകേട്ടിരുന്നു. മോഹൻരാജ സംവിധാനം ചെയ്യുന്ന വേലക്കാരനിലൂടെ തമിഴകത്ത് അരങ്ങേറ്റം കുറിച്ച ഫഹദിന് ത്യാഗരാജന്‍ കുമാരരാജയുടെ പ്രോജക്ട് കൂടിയുണ്ട്. ഈ ചിത്രത്തില്‍ വിജയ് സേതുപതിയ്‌ക്കൊപ്പമാണ് ഫഹദ് എത്തുക.