Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോസ്റ്റർ ഡിസൈനറെ അത്ഭുതപ്പെടുത്തി ഇളയദളപതി

vijay-calll

തമിഴിലെ പോസ്റ്റർ ഡിസൈനറാണ്  ക്ലിന്റൺ റോച്ച്. 24 എ എം സ്റ്റുഡിയോയിലാണ് ക്ലിന്റൺ പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസം ക്ലിന്റന്റെ പിറന്നാൾ ആയിരുന്നു. ആ ദിവസം ജീവിതത്തിലൊരിക്കലും മറക്കാനാകാത്ത ഒരു ഫോൺകോൾ ക്ലിന്റണെ തേടിയെത്തി.

ആ അൻപത്തിരണ്ട് സെക്കൻഡ് കോൾ ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് ക്ലിന്റൺ പറയുന്നു. തമിഴകത്തിന്റെ ഇളയദളപതി വിജയ് ആണ് ക്ലിന്റണെ ഫോണിൽ വിളിച്ച് പിറന്നാൾ ആശംസകൾ നേർന്നത്.

അദ്ദേഹം എന്റെ വർക്ക് കാണാറുണ്ടെന്ന് പറഞ്ഞത് കേട്ടപ്പോൾ ഞെട്ടിപ്പോയെന്നും ക്ലിന്റണ്‍ പറഞ്ഞു. തന്റെ ജീവിതാഭിലാഷം അദ്ദേഹത്തിനൊപ്പം ഒരു സിനിമയില്‍ പ്രവർത്തിക്കുകയാണെന്ന് പറഞ്ഞപ്പോൾ അത് ഉടൻ നടക്കുെമന്ന് തന്നോട് പറഞ്ഞെന്നും ക്ലിന്റൺ പറയുന്നു. 

ഇത്രവലിയൊരു താരം ഒരു ആരാധകനെ പിറന്നാളിന് വിളിക്കുക എന്നത് ചിന്തിക്കാൻ പോലും കഴിയുന്നില്ല. അതാണ് എന്റെ ദളപതി, താങ്ക്‌യൂ തലൈവാ–ക്ലിന്റൺ പറഞ്ഞു.