Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെരുപ്പ് അഴിച്ചു മാറ്റിയില്ല; സൂപ്പര്‍താരം അസിസ്റ്റന്റിനെ തല്ലി

balachandra

തന്റെ ചെരുപ്പ് അഴിച്ച് മാറ്റാത്തതിന് അസിസ്റ്റന്റിനെ പരസ്യമായി തല്ലി തെലുങ്ക് സൂപ്പര്‍താരം നന്ദമുരി ബാലകൃഷ്ണ. ബാലകൃഷ്ണയുടെ പുതിയ സിനിമയുടെ സെറ്റിൽവച്ചാണ് സംഭവം. അസിസ്റ്റന്റ് തന്റെ ചെരുപ്പ് അഴിച്ചു മാറ്റാതിരുന്നതാണ് നന്ദമുരിയെ പ്രകോപിപ്പിച്ചത്. 

Balakrishna Slaps His Assistant At #NBK102 Opening Event | KS Ravi Kumar | C Kalyan | Tollywood king

സംവിധായകനുമായി നന്ദകുമാര്‍ സംസാരിച്ചുകൊണ്ടു നില്‍ക്കുന്നതിനിടെ തന്റെ അസിസ്റ്റന്റിനെ അടുത്തേക്ക് വിളിച്ചു. അസിസ്റ്റന്റ് അടുത്ത് എത്തിയപ്പോള്‍ അയാളുടെ തലയില്‍ അടിച്ചു. എന്നിട്ട് തന്റെ ചെരുപ്പ് അഴിച്ചു മാറ്റാന്‍ ആജ്ഞാപിക്കുകയായിരുന്നു. അസിസ്റ്റന്റ് ചെരുപ്പ് അഴിച്ചുമാറ്റുന്നതുവരെ സംവിധായകനുമായി നന്ദമുരി സംസാരം തുടര്‍ന്നു. സംഭവം ആരോ വിഡിയോയിൽ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നടൻ കുടുങ്ങി.

ഇതിന് മുന്‍പും മോശം പെരുമാറ്റത്തിലൂടെ നന്ദമുരി വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. നേരത്തെ നടനോടൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകനെ തല്ലിയത് വിവാദമായിരുന്നു.