Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹേഷ് ബാബുവിന്റെ സ്പൈഡർ; പുതിയ ടീസർ

spyder-trailer

തെന്നിന്ത്യ മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന മുരുകദോസ്–മഹേഷ് ബാബു ചിത്രം സ്പൈഡറിന്റെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. എസ് ജൈ സൂര്യയുടെ വില്ലൻ ഗെറ്റപ്പ് ആണ് ടീസറിനെ വ്യത്യസ്തമാക്കുന്നത്. ബാറ്റ്മാൻ സീരിസിലെ സ്കെയർക്രൗ വില്ലനോട് സാദൃശ്യമുള്ള ഗെറ്റപ്പ് ആണിത്.

SPYDER Telugu Teaser | Mahesh Babu | A R Murugadoss | SJ Suriya | Rakul Preet Singh | Harris Jayaraj

സാങ്കേതികമായി ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രമായിരിക്കും സ്പൈഡറെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ഭരത്, രാകുല്‍ പ്രീത് സിങ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍ സന്തോഷ് ശിവനാണ് സ്‌പൈഡറിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.

പീറ്റര്‍ ഹെയ്‌നാണ് സ്‌പൈഡറില്‍ ആക്ഷന്‍ രംഗങ്ങള്‍ നിര്‍വ്വഹിക്കുന്നത്. സംഗീതം ഒരുക്കിയിരിക്കുന്നത് ഹാരിസ് ജയരാജാണ്. റിലയന്‍സ് എന്റര്‍ടെയിന്‍മെന്റ് പ്രൊഡക്ഷന്റെ സഹകരണത്തോടെ എന്‍വിആര്‍ സിനിമാ എല്‍എല്‍പി ആണ് ചിത്രം നിര്‍മിക്കുന്നത്. സെപ്റ്റംബറില്‍ ചിത്രം തിയറ്ററുകളില്‍ എത്തും.