Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിലെ ആദ്യ ബഹിരാകാശ ചിത്രം; ടിക് ടിക് ടിക് ടീസർ

tik-tik-tik

ജയം രവി നായകനായി എത്തുന്ന സയൻസ്‍ ഫിക്ഷൻ ചിത്രം ടിക് ടിക് ടിക് ടീസർ പുറത്തിറങ്ങി.തമിഴ് സിനിമാ ഇന്‍ഡസ്ട്രിയില്‍ വേറിട്ടു നില്‍ക്കുന്ന താരമാണ് ജയം രവി. അദ്ദേഹം തിരഞ്ഞെടുക്കുന്ന സിനിമകളാണ് ഇതിന് കാരണം. അദ്ദേഹത്തിന്റെ വനമകനും മിരുതാനുമൊക്കെ തമിഴ് സിനിമയ്ക്ക് പുതിയ കാഴ്ച്ചയായിരുന്നു. 

Tik Tik Tik - Official Teaser 2k | Jayam Ravi, Nivetha Pethuraj | D.Imman | Shakti Soundar Rajan

ശക്തി സുന്ദര്‍ രാജന്‍ ആണ്  ടിക് ടിക് ടിക് സംവിധാനം ചെയ്യുന്നത്. ബഹിരാകാശ പര്യവേക്ഷണം പ്രമേയമാക്കിയുള്ള ഇന്ത്യയിലെ ആദ്യ ചിത്രമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തെകുറിച്ച് പറയുന്നത്. ജയം രവിയെ കൂടാതെ ആരോണ്‍ അസീസ്, നിവേദ പെതുരാജ്, രമേഷ് തിലക് എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.