Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവേകത്തെ പ്രശംസിച്ച് താരങ്ങളും

kamal-siva

ഒരു തമിഴ് ചിത്രത്തിന് ഈ അടുത്തകാലത്ത് കിട്ടുന്ന ഏറ്റവും വലിയ സ്വീകാര്യതയോടെയാണ് തലയുടെ വിവേകം റിലീസിനെത്തിയിരിക്കുന്നത്. ഓൺലൈൻ ബുക്കിങിലും ഫാൻസ് ഷോകളിലും ചിത്രം റെക്കോർഡ് ഇട്ടുകഴിഞ്ഞു. ലോകമെമ്പാടുമായി 3250 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. 

തമിഴ്‌നാട്ടില്‍ മാത്രം 700 സ്‌ക്രീനുകള്‍. കേരളത്തില്‍ 309 സ്‌ക്രീനുകളിലായി ഇന്ന് 1650 പ്രദര്‍ശനങ്ങള്‍. മികച്ച പ്രതികരണമാണ് ആദ്യ ഷോ കഴിയുമ്പോൾ ചിത്രത്തിന് ലഭിക്കുന്നത്. കോളിവുഡ് താരങ്ങളും ആരാധകർക്കൊപ്പം തലയുടെ ചിത്രം കാണാൻ ആദ്യദിനം തന്നെ എത്തി.

മകള്‍ അക്ഷരയോടൊപ്പമാണ് കമലഹാസൻ 'വിവേക'ത്തിന്റെ ആദ്യപ്രദര്‍ശനത്തിനെത്തിയത്. അക്ഷര ചിത്രത്തിലൊരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. 

ശിവകാർത്തികേയൻ, ജനനി അയ്യർ, അനിരുദ്ധ് തുടങ്ങിയവർ ആദ്യഷോ കാണാനെത്തി.

ജനത്തിരക്ക് കാരണം അദ്യദിനം ഷോ കാണാൻ എത്തിയ ക്രിക്കറ്റ് താരം അശ്വിൻ തിരിച്ചുപോകുകയുണ്ടായി.