Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശാലിനേയും മിഷ്കിനെയും അഭിനന്ദിച്ച് ശങ്കർ

sanka-vishal

കഴിഞ്ഞയാഴ്ച റിലീസായ തുപ്പറിവാളൻ വിശാലിന്റെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവായിരിക്കുകയാണ്. ത്രില്ലിങ്ങായ ഡിറ്റക്ടീവ് ആക്​ഷൻ സിനിമയായി  ചിത്രം മാറിക്കഴിഞ്ഞു. ഈ അവസരത്തിൽ സംവിധായകൻ ശങ്കറും തന്റെ ട്വിറ്റർ പേജിലൂടെ വിശാലിനേയും മിഷ്കിനേയൂം അഭിനന്ദിച്ചിരിക്കയാണ്. 'മിഷ്കിൻ ടച്ചുളള അദ്ദേഹത്തിന്റെ അതുല്യ ശൈലിയിലുള്ള മഹത്തായ ഒരു ത്രില്ലറാണ്  തുപ്പറിവാളൻ. വിശാലിന്റെ കഥാപാത്രവും പെർഫോമൻസും വളരെയധികം മികച്ചതാണ്.തുപ്പറിവാളൻ ടീമിന്  അഭിനന്ദനങ്ങൾ "ശങ്കർ തന്റെ ട്വിറ്ററിൽ കുറിച്ചു.

കേരളത്തിലും തമിഴ്നാട്ടിലും പ്രതികൂല കാലവസ്ഥയിലും ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുന്നു  എന്നത് വിശാലിനേയും സംഘത്തെയും ഉത്സാഹഭരിതരാക്കിയിരിക്കയാണ്. അതു കൊണ്ട്  തന്നെ തുപ്പറിവാളന്റെ രണ്ടാം ഭാഗവും വിശാല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു.