Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേതം തെലുങ്ക് ട്രെയിലർ; ജയസൂര്യയുടെ വേഷത്തിൽ നാഗാർജുന

pretham-telugu

ജയസൂര്യ–രഞ്ജിത് ശങ്കർ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം പ്രേതം സിനിമയുടെ തെലുങ്ക് പതിപ്പ് ട്രെയിലർ പുറത്ത്. രാജു ഗരി ഗദി 2 എന്ന പേരില്‍ പുറത്തിറങ്ങുന്ന ചിത്രം ഓംകർ സംവിധാനം ചെയ്യുന്നു. ജയസൂര്യ അവതരിപ്പിച്ച മെന്റലിസ്റ്റിന്റെ കഥാപാത്രത്തിൽ തെലുങ്ക് സൂപ്പർതാരം നാഗാർജുന എത്തുന്നു. സമാന്തയാണ് ചിത്രത്തിലെ നായിക.

Raju Gari Gadhi 2 Theatrical Trailer

സീരത് കപൂർ, അശ്വിൻ, വെന്നെല കിഷോർ എന്നിവരാണ് മറ്റുതാരങ്ങൾ. 2015 ൽ ഇതേപേരിൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രത്തിന്റെ തുടർഭാഗമാണ് ഈ സിനിമയെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്.

പ്രേതം ഒഫീഷ്യൽ ട്രെയിലർ | ജയസൂര്യ | രഞ്ജിത് ശങ്കർ | അജു വർഗീസ്

പ്രേതം സിനിമപോലെ തന്നെ ഒരു റിസോർട്ടിൽ ഉണ്ടാകുന്ന പ്രേതബാധയെ ചുറ്റിപ്പറ്റിയാണ് ഈ സിനിമയുടെയും പ്രമേയം.