Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാസ് ലുക്കിൽ അരവിന്ദ് സാമി; ഭാസ്ക്കര്‍ ഒരു റാസ്ക്കല്‍ ടീസർ

aravind-swamy-bhaskar

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ഹിറ്റ്മേക്കര്‍ സിദ്ധിക്ക് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം 'ഭാസ്ക്കര്‍ ദ് റാസ്ക്കല്‍' തമിഴ് റീമേക്ക് ടീസര്‍ പുറത്തിറങ്ങി. സിദ്ധിക്ക് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ഭാസ്ക്കര്‍ ഒരു റാസ്ക്കല്‍ എന്നാണ് സിനിമയുടെ പേര്.

Bhaskar Oru Rascal - Action Teaser | Arvind Swami, Amala Paul | Amrish | Siddique

മമ്മൂട്ടിക്കും നയന്‍താരയ്ക്കും പകരം അരവിന്ദ് സാമിയും അമല പോളുമാണ് പ്രധാനവേഷത്തിലെത്തുന്നത്. അരവിന്ദ് സാമിയുടെ മാസ് ലുക്കാണ് ടീസറിലെ പ്രധാനആകർഷണം.

സിദ്ദിഖ് ആണ് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിജയ്‌യുടെ തെരി സിനിമയിലൂടെ തിളങ്ങിയ ബേബി നൈനിക(മീനയുടെ മകൾ), സൂരി, മരേഷ്, റോബോ ശങ്കർ എന്നിവരാണ് മറ്റുതാരങ്ങൾ.‌‌ ഡി ഇമ്മനാണ് സംഗീതം.