Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൗൺസിലിന്റെ പുതിയ തീരുമാനം മെർസലിന് വിനയാകുമോ ?

mersal

തമിഴ്നാട് സർക്കാർ തമിഴ് സിനിമകൾക്ക് പത്ത് ശതമാനവും അന്യഭാഷാ സിനിമകൾക്ക് ഇരുപത് ശതമാനവും വിനോദ നികുതി ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ തമിഴ് പ്രൊഡ്യൂസർ കൗൺസിലിന്റെ തീരുമാന പ്രകാരം കഴിഞ്ഞ 6-ന് ശേഷം പുതിയ സിനിമകൾ റിലീസ് ചെയ്തിട്ടില്ല.

കൗൺസിൽ ഭാരവാഹികൾ സർക്കാരുമായി നിരന്തരം ചർച്ചകൾ നടത്തി വരികയാണ്. ഈ സാഹചര്യത്തിൽ കൗൺസിൽ തിയേറ്ററുകൾക്ക് എതിരെ ചില നിർണ്ണായക തീരുമാനങ്ങൾ എടുത്തേക്കും. അതായത് സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കിൽ മാത്രമേ ടിക്കറ്റ് വിൽക്കാവു.കാന്റീനുകളിൽ എംആർപി വിലയ്ക്കു വിൽപ്പന നടത്തുക.

പുറത്തു നിന്നും വെള്ളം കൊണ്ട് വരാൻ അനുവദിയ്കുക. പാർക്കിംഗ് നിരക്ക് റദ്ദാക്കുക. ഓൺലൈൻ ബുക്കിങ് ചാർജ് റദ്ദാക്കുക. ഇതുപ്രകാരം പ്രവർത്തിക്കാത്ത തിയേറ്ററുകളെക്കുറിച്ച് ഉടൻ തന്നെ സർക്കാരിന് പരാതി നൽകി അവർക്കെതിരെ കർശന നടപടികൾ എടുപ്പിക്കുമെന്നുമുള്ള തങ്ങളുടെ തീരുമാനം കൗൺസിൽ ഇന്ന് അറിയിച്ചേക്കുമെന്ന് കൗൺസിൽ പ്രസിഡണ്ട് വിഷാൽ വൃത്തങ്ങൾ അറിയിച്ചു.

ദീപാവലി അടുത്ത ഈ സന്ദർഭത്തിൽ കൗൺസിൽ ഇത്തരം കടുത്ത സമീപനമെടുത്താൽ തിയറ്റർ ഉടമകൾ സമരത്തിന് മുതിർന്നേക്കുമെന്നും അറിയുന്നു. അങ്ങനെ വന്നാൽ വിജയ്‌യുടെ മെർസൽ ഉൾപ്പെടെയുള്ള ദീപാവലി ചിത്രങ്ങളുടെ റിലീസുകൾ അനിശ്ചിതത്തിലാവുമെന്നും കോടമ്പാക്കം സിനിമാ വൃത്തങ്ങൾ വിലയിരുത്തുന്നു.