Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാർലിയുടെ മറാഠി ട്രെയിലറിനെ ട്രോളി ആരാധകർ

charile-dulquer-remake

ദുൽക്കർ സൽമാൻ നായകനായി എത്തിയ സൂപ്പർഹിറ്റ് ചിത്രം ചാർലിയുടെ മറാഠി ട്രെയിലർ പുറത്ത്. ദേവാ ചി മായാ എന്നാണ് മറാഠി പതിപ്പിന് നല്‍കിയിരിക്കുന്ന പേര്. ദുൽക്കർ സല്‍മാന്‍ അവിസ്മരണീയമാക്കിയ ചാര്‍ലിയെ അവതരിപ്പിക്കുന്നത് അങ്കുഷ് ചൗദരിയാണ്. 

Deva Chi Maya | Deva Ek Atrangee | Official Teaser | Ankush Chaudhari | Tejaswini Pandit

പാര്‍വതി അവതരിപ്പിച്ച ടെസ്സ എന്ന കഥാപാത്രത്തെ തേജസ്വനി പണ്ഡിറ്റ് അവതരിപ്പിക്കുന്നു. എന്നാല്‍ സിനിമയില്‍ ഇവരുടെ പേരുകള്‍ക്ക് മാറ്റമുണ്ടാകും.

Charlie Malayalam Movie Official Trailer HD | Dulquer Salmaan | Parvathy | Martin Prakkat | Unni R

മുകളി നല്ലപ്പയാണ് ചിത്രത്തിന്റെ സംവിധാനം. ചാര്‍ലി റിലീസ് ചെയ്ത അതെ മാസമായ ഡിസംബറില്‍ തന്നെയാകും മറാഠി പതിപ്പായ ദേവാ ചി മായാ പുറത്തിറങ്ങുക. ഡിസംബര്‍ ഒന്നാണ് റിലീസ് ഡേറ്റ്.

ചാർലിയുടെ തമിഴ് പതിപ്പും പ്രഖ്യാപിച്ചിരുന്നു. എ എൽ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാധവനും സായി പല്ലവിയും പ്രധാനവേഷത്തിലെത്തുന്നു.