Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരസ്യവരുമാനം വിദ്യാലയങ്ങള്‍ക്ക് നൽകി വിജയ് സേതുപതി

vijay

വാക്കിലും പ്രവൃത്തിയിലും നിറയെ നന്മയുള്ള മനുഷ്യനാണ് വിജയ് സേതുപതി. തമിഴ് സിനിമയില്‍ അഭിനയ മികവുകൊണ്ട് ഉയര്‍ന്നുവന്ന യുവതാരം. സാധാരക്കാരെപ്പോലെ ജീവിതം. ജാഡയും അകറ്റി നിര്‍ത്തലുമില്ല. അങ്ങനെ ഒരു നന്മ മരമാണ് അറിയുന്നവര്‍ക്ക് വിജയ് സേതുപതി. ഇപ്പോഴിതാ സാമൂഹ്യസേവനത്തിന്‍റെ വലിയ വാതിലുകള്‍ തുറന്നിരിക്കുകയാണ് അദ്ദേഹം. മെഡിക്കല്‍ പ്രവേശനം ലഭിക്കാതെ ആത്മഹത്യ ചെയ്ത ചെയ്ത അനിതയുടെ ജില്ലയായ അരിയല്ലൂരിലെ പ്രാഥമിക വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ നാല്‍പ്പത് ലക്ഷത്തോളം രൂപയാണ് സര്‍ക്കാരിന് നല്‍കുന്നത്. 

Please don't ask this question to me - Vijay Sethupathi @pressmeet

പരസ്യ കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ തുകയില്‍ നിന്നാണ് പണം കൈമാറുക. ജില്ലയിലുള്ള 774 അംഗന്‍വാടികള്‍ക്കും അയ്യായിരം രൂപ വച്ച് നല്‍കും. സംസ്ഥാനത്തെ പത്ത് അന്ധവിദ്യാലയങ്ങള്‍ക്കും പതിനൊന്ന് ബധിര വിദ്യാലയങ്ങള്‍ക്കുമായി പത്ത് ലക്ഷത്തി അന്‍പതിനായിരം വേറെയും. സര്‍ക്കാര്‍ മുഖേനയാണ് പണം വിതരണം ചെയ്യുകയെങ്കിലും, അനിതയുടെ പേരിലാണ് നല്‍കുക. 

നല്ല വിദ്യാഭ്യാസം എല്ലാവരിലും എത്തിക്കുന്നതിനുള്ള കൈതാങ്ങ് എന്ന നിലയിലാണ് ഇത് ചെയ്യുന്നതെന്ന് വിജയ് സേതുപതി പറഞ്ഞു. അനില്‍ ഫുഡ്സ് എന്ന കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആകുന്നതിനുള്ള കരാര്‍ തുകയില്‍ നിന്നാണ് അന്‍പത് ലക്ഷത്തോളം രൂപ മാറ്റിവച്ചത്. തമിഴില്‍ വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ ജനമനസ് കീഴടക്കിയയാളാണ് വിജയ് സേതുപതി. മക്കള്‍ സെല്‍വന്‍റെ ഈ തീരുമാനം ആഘോഷമാക്കിയിരിക്കുകയാണ് ഫാന്‍സുകാര്‍. സോഷ്യല്‍ മീഡിയയിലടക്കം വലിയ സ്വീകരണമാണ് ലഭിക്കുന്നത്. സിനിമ മേഖലയില്‍ നിന്നും നിരവധി പേര്‍ ഇത്തരത്തില്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പണം ചെലവഴിക്കാറുണ്ട്. പക്ഷേ വിജയ് സേതുപതി ഇത്തരത്തില്‍ സാമൂഹ്യ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങുമ്പോള്‍...അതിന് ഇരട്ടി മധുരമാണ്