Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നയൻതാരയാണ് ഹീറോ; തമിഴ്താരങ്ങളെ ട്രോളി അമല പോൾ

amala-nayans

നയൻതാര പ്രധാനവേഷത്തിലെത്തിയ അറം എന്ന സിനിമ സൂപ്പർഹിറ്റായി മുന്നേറുകയാണ്. ഗോപി നൈനാർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ സൂപ്പര്‍താരനിരയോ മസാലരംഗങ്ങളോ ഇല്ലെന്നതും മറ്റൊരു പ്രത്യേകതയാണ്. 

കുഴൽക്കിണറിൽ വീഴുന്ന ഒരു കുഞ്ഞിനെ രക്ഷിക്കാൻ നാടു മുഴുവൻ ഒന്നിക്കുന്നതാണു ചിത്രത്തിന്റെ കഥ. മധിവദനി എന്ന കലക്ടറുടെ വേഷത്തിലാണ് നയൻതാര എത്തുന്നത്.

ചിത്രത്തെയും നയൻതാരയെയും പുകഴ്ത്തി അമല പോൾ രംഗത്തെത്തി. സൂപ്പർതാരങ്ങൾക്ക് വേണ്ടി മസാല കുത്തിനിറച്ച സിനിമകളാൽ ബാധിക്കപ്പെട്ട തമിഴ് സിനിമയ്ക്ക് ആശ്വാസമാണ് അറം പോലുള്ള സിനിമകളെന്ന് അമല പറഞ്ഞു. ‘അത്തരം ഫോർമുലകൾ തെറ്റാണെന്ന് ഈ നയൻതാര ചിത്രം തെളിയിച്ചു. നയൻതാരയ്ക്കും സംവിധായകനായ ഗോപി നൈനാരിനും എല്ലാ ആശംസകളും. നല്ല സിനിമയും കഥയും അഭിനയപ്രകടനങ്ങളുമാണ് നമുക്ക് വേണ്ടത്.’–അമല പറഞ്ഞു.