Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാര്യയ്ക്ക് വിവാഹേതരബന്ധമുണ്ടായാൽ; വിവാദമായി ഈ ഹ്രസ്വചിത്രം

lakshmi-short-film

ലക്ഷ്മി എന്ന തമിഴ് ഹ്രസ്വചിത്രം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. സർജുൻ സംവിധാനം ചെയ്ത ചിത്രം പത്തുദിവസം കൊണ്ട് കണ്ടത് ഇരുപത് ലക്ഷം ആളുകളാണ്. ബിജു മേനോൻ ചിത്രം സാൾട് മാംഗോ ട്രീയിലെ നായികയായ ലക്ഷ്മിപ്രിയ ചന്ദ്രമൗലിയാണ് ഈ ചിത്രത്തിലെ നായിക.

Lakshmi - Short Film | Sarjun KM | Sundaramurthy KS | Lakshmi Priyaa Chandramouli, Nandan, Leo

ലക്ഷ്മിയാണ് പ്രധാനകഥാപാത്രം. അവൾ വിവാഹിതയാണ്, കുട്ടികളുമുണ്ട്. പൊട്ടുതൊട്ട് മുടി മെടഞ്ഞിട്ട് നടക്കുന്ന ഈ തമിഴ് സുന്ദരിയെ കുറിച്ചാണ് ഇപ്പോഴത്തെ ചർച്ച. പ്രണയം അതെപ്പോൾ, ആരോട് എങ്ങനെയാകണം എന്നതിന്റെ അകം പൊരുളുകൾ പലതലങ്ങളിൽ നിന്ന് ചർച്ചയാകുന്ന കാലത്തെ പ്രതിപാദിക്കുന്നു ലക്ഷ്മിയും. കൂടുതൽ വ്യക്തമാക്കിയാൽ വിവാഹേതര ബന്ധത്തെ കുറിച്ചുള്ള ശക്തമായ വാദമുയർത്തുന്ന സിനിമയാണ് ലക്ഷ്മി. സ്ത്രീ സ്വാതന്ത്ര്യവും യാന്ത്രികമാക്കപ്പെടുന്ന പെൺജീവിതവും സിനിമയെന്ന മാധ്യമത്തിലൂടെ അതിശക്തമായി ആവിഷ്കരിക്കുകയാണ് സംവിധായകൻ.