Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊങ്കലിന് സൂര്യ–വിക്രം പോരാട്ടം

sketch-suriya

അടുത്തവർഷം പൊങ്കലിന് തമിഴകത്ത് തീപാറും. സൂപ്പര്‍താരചിത്രങ്ങളുടെ ഏറ്റുമുട്ടലിനാകും ഇത്തവണ പൊങ്കൽ സാക്ഷിയാകുക. വിക്രം നായകനാകുന്ന സ്കെച്ച്, സൂര്യയുടെ താനെ സേർന്ത കൂട്ടം എന്നീ ചിത്രങ്ങൾ ജനുവരി 12ന് റിലീസ് ചെയ്യും.

പ്രഭുദേവ നായകനാകുന്ന ഗുലെബകവലി, വിശാലിന്റെ ഇരുമ്പു തിരൈ, കലകലപ്പ് 2, മന്നർ വഗൈയര എന്നിവയാണ് പൊങ്കലിന് എത്തുന്ന മറ്റുചിത്രങ്ങൾ.

സെൻസർ ബോർഡിന്റെ പുതിയ നിയമപ്രകാരം 68 ദിവസമാണ് ഒരു സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ വേണ്ടത്. അതുകൊണ്ടുതന്നെ പൊങ്കൽ റിലീസ് ചിത്രങ്ങൾ ഈ മാസം തന്നെ സെൻസറിങിന് സമർപ്പിക്കേണ്ടി വരും. അതുകഴിഞ്ഞാൽ മാത്രമാണ് റിലീസ് തിയതി ഔദ്യോഗികമായി തീരുമാനിക്കാൻ സാധിക്കൂ.