Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീരം, വേതാളം, വിവേകം; ഇനി ‘വിശ്വാസം’

siva-ajith

സിരുത്തൈ ശിവയും തല അജിത്തും വീണ്ടും ഒന്നിക്കുന്നുവെന്ന് കോളിവുഡിൽ നിന്നും റിപ്പോർട്ട് ഉണ്ടായിരുന്നു. ഈ പ്രോജ്കടിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നു.

 വീരം, വേതാളം, വിവേകം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രത്തിന് വിശ്വാസം എന്നാണ് പേരിട്ടിരിക്കുന്നത്. അടുത്തവർഷം ആദ്യം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

വിജയത്തെ സൂചിപ്പിക്കുന്ന വി എന്ന അക്ഷരം ഇത്തവണയും ഇവർക്കൊപ്പമുണ്ടെന്നതാണ് കൗതുകകരമായ കാര്യം. വിശ്വാസം ദീപാവലി റിലീസ് ആയി തിയറ്ററുകളിൽ എത്തിക്കാനാണ് പദ്ധതി.

വീരവും വേതാളവും ബോക്സ്ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. വീരം 130 കോടിയും വേതാളം 126‌ കോടിയും കലക്ഷൻ നേടിയിരുന്നു. എന്നാല്‍ അവസാനം പുറത്തിറങ്ങിയ വിവേകത്തിന് സമ്മിശ്രപ്രതികരണമായിരുന്നു പ്രേക്ഷകരിൽ നിന്നു ലഭിച്ചത്.