Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തമിഴകത്ത് തരംഗമായി നിവിൻ; റിച്ചി ട്രെയിലർ

richie-railer

നിവിൻ പോളിയെ നായകനാക്കി ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം റിച്ചിയുടെ ട്രെയിലർ പുറത്തിറങ്ങി. നിവിൻ പോളിയുടെ മാസ് ഗെറ്റപ്പ് തന്നെയാണ് ട്രെയിലറിലെ പ്രധാനആകർഷണം. ഇതുവരെ പത്തൊൻപത് ലക്ഷത്തിന് മുകളിൽ ആളുകൾ ട്രെയിലർ കണ്ട് കഴിഞ്ഞു.  പക്കാ മാസ് എന്റർടെയ്നറാകും ചിത്രം.

Richie Trailer ( 4K ) | Nivin Pauly, Natty, Shraddha Srinath, Lakshmi Priyaa | B. Ajaneesh Loknath

നിവിനും തമിഴ്താരം നാട്ടിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഇവരുടെ സൗഹൃദവും ജീവിതത്തിൽ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവുമാണ് പ്രമേയം. ലോക്കൽ റൗഡിയായി നിവിനും ബോട്ട് മെക്കാനിക്കായി നാട്ടിയും എത്തുന്നു.

പ്രകാശ് രാജ് ഒരു പ്രധാനവേഷത്തിലെത്തുന്നു. നിവിൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വളർത്തച്ഛനായാണ് പ്രകാശ് രാജ് എത്തുക. ഒരു പള്ളീലച്ചന്റെ വേഷമാണ് അദ്ദേഹത്തിന്. ശ്രദ്ധ ശ്രീനാഥ് നായികയാകുന്ന ചിത്രത്തിൽ നാട്ടി, ലക്ഷ്മി പ്രിയ ചന്ദ്രമൗലി എന്നിവർ മറ്റുതാരങ്ങളാകുന്നു. കന്നടയില്‍ സൂപ്പര്‍ഹിറ്റായ 'ഉല്‍ടവറാ കണ്ടെന്‍തെ' എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പാണ് ഈ ചിത്രം.