Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുഷ്ക–കോഹ്‍‌ലി വിവാഹം; തകർന്നത് സൂര്യയുടെ ആ റെക്കോർഡ്

virat-suriya

ഇന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ ചര്‍ച്ചചെയ്യുന്നത് മറ്റൊന്നുമല്ല വിരാട്-അനുഷ്‌ക വിവാഹം തന്നെയാണ്. ക്രിക്കറ്റ് ലോകത്തെ സൂപ്പർസ്റ്റാറും ബോളിവുഡിലെ താരറാണിയുമായ കോഹ്‌ലി–അനുഷ്ക വിവാഹവാർത്ത ആരാധകരും ആഘോഷമാക്കി. വിവാഹവാർത്ത പുറത്തുവിട്ട് ആരാധകർക്കായി ഒരു ട്വീറ്റും വിരാട് പങ്കുവച്ചിരുന്നു. കുടുംബത്തിന്റെയും ആരാധകരുടെയും പിന്തുണയും പ്രാർത്ഥനയുമാണ് ഈ മനോഹരദിവസം കൂടുതൽ പ്രിയങ്കരമാകുന്നതെന്ന് വിരാട് ട്വീറ്റിലൂടെ അറിയിച്ചു.

വിരാട് കോഹ്‌ലിയുടെ ഈ ട്വീറ്റ് ആണ് ഇന്ത്യയിലെ ഗോൾഡന്‍ ട്വീറ്റ് ആയി മാറിയത്. ഈ വർഷം ഏറ്റവും കൂടുതൽ റിട്വീറ്റ് ചെയ്യപ്പെട്ട ട്വീറ്റ് എന്ന റെക്കോർഡ്(ഗോൾഡന്‍ ട്വീറ്റ്) ആണ് കോഹ്‌ലി സ്വന്തമാക്കിയത്. ഇന്നലെ വൈകിട്ട് ചെയ്ത ട്വീറ്റിന് ഇതുവരെ 78,350 റിട്വീറ്റ് ലഭിച്ചു. 412,441 ലൈക്സ് ലഭിച്ചിട്ടുണ്ട്.

ഇതിന് മുമ്പ് തന്റെ സിനിമയുടെ ഫസ്റ്റ്ലുക്ക് പങ്കുവച്ച് തമിഴ്താരം സൂര്യ ചെയ്ത ട്വീറ്റ് ആയിരുന്നു ഈ റെക്കോർഡിന് അർഹമായിരുന്നത്. താനാ സേർന്ത കൂട്ടം എന്ന സിനിമയുടെ രണ്ടാമത്തെ ഫസ്റ്റ്ലുക്ക് പോസ്റ്റ് എഴുപതിനായിരത്തിന് മുകളിൽ ആളുകളാണ് റിട്വീറ്റ് ചെയ്തത്. ഒരു ലക്ഷത്തിന് മുകളിൽ ആളുകൾ ട്വീറ്റ് ലൈക്ക് ചെയ്യുകയും ചെയ്തു.