Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതുല്യ രവി നായികയാകുന്ന യെമാലി ട്രെയിലർ

yemaali

സമുദ്രക്കനി, അതുല്യ രവി എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന െയമാലി എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. കാതല്‍ കണ്‍ കാട്ടുതെ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് അതുല്യ രവി. 

Yemaali

നേരത്തെ സിനിമയുടെ ടീസർ വിവാദം സൃഷ്ടിച്ചിരുന്നു. ടീസറിൽ അതീവഗ്ലാമറിലാണ് അതുല്യ പ്രത്യക്ഷപ്പെട്ടത്. ഗ്ലാമർ രംഗങ്ങൾ മാത്രമല്ല അതുല്യ പുകവലിക്കുന്ന രംഗങ്ങളും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടീസര്‍‍ പുറത്തിറങ്ങിയതോടെ നടിക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് പ്രേക്ഷകരുെട ഭാഗത്തുനിന്നും ഉണ്ടായത്.

Yemaali Movie - Official Teaser 1

വിമർശനങ്ങൾ കടുത്തതോടെ പ്രതികരണവുമായി അതുല്യയും രംഗത്തെത്തിയിരുന്നു. ടീസര്‍ കണ്ട് ആരും മുന്‍വിധിയോടെ തന്റെ കഥാപാത്രത്തെ കാണരുതെന്നും തന്റേത് മികച്ച കഥാപാത്രമാണെന്നും അതുല്യ പറഞ്ഞു.  അവിചാരിതമായ ഇത്തരം രംഗങ്ങള്‍ ഉള്‍പ്പെട്ടതിൽ മാപ്പുപറയുന്നുവെന്നും ആ രംഗങ്ങൾ സിനിമയിൽ ഉണ്ടാകില്ലെന്നും നടി പറഞ്ഞു.