Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുവാദമില്ലാതെ ചിത്രം ഉപയോഗിച്ചു; പ്രിയാമണി ദേഷ്യത്തിൽ

priyamani-angry

തെലുങ്ക് ചിത്രം അംങ്കുലികയുടെ അണിയറപ്രവർത്തകർക്കെതിരെ നടി പ്രിയാമണി. അനുവാദമില്ലാതെ സിനിമയുടെ പ്രമോഷന് വേണ്ടി തന്റെ ചിത്രം ഉപയോഗിച്ചതാണ് നടിയെ ചൊടിപ്പിച്ചത്. നടി തെലുങ്ക് ആർടിസ്റ്റ് അസോസിയേഷനിൽ പരാതി നല്‍കി.

Priyamani Angulika Motion poster | Angulika Movie Motion Teaser | yellow pixel

അ‍ഞ്ച് വർഷം മുമ്പ് നടി കരാര്‍ ഒപ്പിട്ട സിനിമയാണ് അംങ്കുലിക. എന്നാൽ ചില കാരണങ്ങളാൽ ഷൂട്ടിങ് തുടങ്ങി ഉടൻ തന്നെ നടി സിനിമയിൽ നിന്നും പിന്മാറുകയും ചെയ്തു. നടിയുടേതായി കുറച്ച് ഭാഗങ്ങൾ മാത്രമാണ് അണിയറപ്രവർത്തകർ ചിത്രീകരിച്ചത്. പിന്നീട് മറ്റൊരു നടിയെ ഉപയോഗിച്ച് സിനിമ പൂർത്തീകരിക്കുകയും ചെയ്തു.

priyamani-angry-1

ഇപ്പോൾ സിനിമ റിലീസ് ചെയ്യാനുള്ള ശ്രമത്തിലാണ് സംവിധായകനും നിർമാതാവും. മാർച്ച് 11 സിനിമയുടെ ടീസർ വിഡിയോ പുറത്തിറക്കുകയും ചെയ്തു. എന്നാൽ അതിൽ പ്രിയാമണിയുടെ ചിത്രവും പേരുമാണ് ഇവർ ഉപയോഗിച്ചത്.

‘ആ സിനിമയിൽ നായികയായാണ് ഞാൻ കരാർ ഒപ്പിടുന്നത്. പിന്നീട് അതിൽ നിന്നും പിന്മാറുകയും ചെയ്തു. എന്നാൽ ഇപ്പോൾ എന്റെ പേരും പടവും ഉപയോഗിച്ച് അവർ ആ സിനിമ പ്രമോട്ട് ചെയ്യുകയാണ്. അത് തെറ്റാണ്. എനിക്ക് അതിന് നഷ്ടപരിഹാരം നൽകിയേ തീരൂ.’–പ്രിയാമണി വ്യക്തമാക്കി.

സ്ത്രീപ്രാധിനിത്യമുള്ള ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ പ്രേം ആര്യൻ ആണ്.