Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്താണ് ആ രഹസ്യം; നരഗസൂരൻ ട്രെയിലർ

naragasooran-trailer

ധ്രുവങ്ങൾ പതിനാറ് എന്ന ചിത്രത്തിനു ശേഷം കാർത്തിക് നരേൻ സംവിധാനം ചെയ്യുന്ന നരഗസൂരൻ ട്രെയിലർ എത്തി. അരവിന്ദ് സാമി, ഇന്ദ്രജിത്ത് എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം നിർമിക്കുന്നത് ബദ്രി കസ്തൂരിയും ഗൗതം മേനോനും ചേർന്നാണ്. 

Naragasooran Official Trailer | Arvind Swami, Shriya Saran, Sundeep Kishan, Indrajith, Aathmika

കാർത്തിക്കിന്റെ ആദ്യ സിനിമ പോലെ ഒരു കുറ്റാന്വേഷണ ചിത്രമാണെന്ന പ്രതീതിയാണ് നരഗസൂരനും ഉണ്ടാക്കുന്നത്. ധ്രുവ് എന്നാണ് അരവിന്ദ് സാമിയുടെ കഥാപാത്രത്തിന്റെ പേര്. ലക്ഷ്മണ്‍ എന്ന  പൊലീസ് കഥാപാത്രമായി ഇന്ദ്രജിത്ത് എത്തുന്നു.

41 ദിവസം കൊണ്ടാണ് നരഗസൂരന്റെ ചിത്രീകരണം പൂർത്തിയായത്. ശ്രേയാ ശരണ്‍, സുദീപ് കിഷന്‍, ആത്മിക തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു വേഷങ്ങളിലെത്തുന്നത്. 

സംഗീതം റോൺ ഏതൻ, ഛായാഗ്രഹണം സുജിത്ത് സാരംഗ്. ചിത്രം ആഗസ്റ്റ് 31ന് തിയറ്ററുകളിലെത്തും.